ലോറെൻസ് ദേശീയോദ്യാനം

ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലുള്ള ദേശീയോദ്യാനം

ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലുള്ള ദേശീയോദ്യാനമാണ് ലോറെൻസ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Lorentz National Park). 25,056 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോറെൻസ്(9,674 mi2) തെക്ക് കിഴക്കൻ ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ്. 1999-ൽ ഈ ഉദ്യാനം ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി.

ലോറെൻസ് ദേശീയോദ്യാനം
ദേശീയോദ്യാനത്തിന്റെ വടക്ക്-പടിഞ്ഞാറെ അതിരായ പുൻചാക് ജയ പർവ്വതം
ലോറെൻസ് ദേശീയോദ്യാനത്തിന്റെ ഭൂപടം
Locationപാപുവ പ്രവിശ്യ, ഇന്തോനേഷ്യ
Nearest cityവാമിന
Coordinates4°45′S 137°50′E / 4.750°S 137.833°E / -4.750; 137.833
Area25,056 km2
Established1997
Governing bodyMinistry of Forestry
World Heritage Site1999
Typeപാരിസ്ഥിതികം
Criteriavii, ix, x
Designated1999 (23rd session)
Reference no.955
State Partyഇന്തോനേഷ്യ
Regionഏഷ്യാ പസഫിൿ

അസാമാന്യമായ ജൈവവൈവിധ്യത്തിന്റെ കേന്ദ്രമാണ് ഈ വനമേഖല. മനുഷ്യ സ്പർശമേൽക്കാത്തതും ഇതുവരെ ആരും കടന്നുചെല്ലാത്തതുമായ ഭൂപ്രദേശങ്ങൾ ഇവിടെയുണ്ട്. മനുഷ്യൻ ഇതുവരെ കണ്ടെത്താത്ത്തും ലോകത്തിന് ഇതുവരെ അറിയപ്പെടാത്തതുമായ അനേകം ജീവിയിനങ്ങൾ ഇവിടെയുണ്ടെന്നത് നിശ്ചയമായും കരുതപ്പെടുന്നു. 1909-10 കാലയളവിൽ ഇവിടെയെത്തിയ "ഹെൻഡ്രിക്കസ് ആൽബർട്ടസ് ലോറെൻസ്" എന്ന പര്യവേക്ഷകനിൽനിന്നുമാണ് ഈ വനമേഖലയ്ക്ക് ലോറെൻസ് ദേശീയോദ്യാനം എന്ന് നാമകരണം ചെയ്തത്.

രേഖപ്പെടുത്തിയ 630 ഇനം പക്ഷികളും 123 ഇനം സസ്തനികളും ഇവിടെയുണ്ട്. പാപുവ മേഖലയിൽ അധിവസിക്കുന്ന പക്ഷികളിൽ 95%ത്തേയും ഇവിടെ കണ്ടെത്താം. 2 ഇനത്തിലുള്ള കസോവാരി പക്ഷികൾ, 31 ഇനം പ്രാവുകൾ, 500 ഇനം കൊക്കാറ്റൂക്കൾ, 60 ഇനം മീൻകൊത്തികൾ, 145 ഇനം സൺ ബേർഡുകൾ എന്നിവയെല്ലാം ഇവിടത്തെ പക്ഷിവൈവിധ്യത്തിൽ ഉൾപ്പെടുന്നു.

തടിആവശ്യത്തിനായുള്ള മരം മുറിക്കൽ ആണ് ഈ വനമേഖല നേരിടുന്ന ഒരു പ്രധാന ഭീഷണി. കൂടാതെ വനഭൂമി കൃഷിഭൂമിയാക്കി പരിവർത്തനപ്പെടുത്തൽ, നിയമപരമല്ലാത്തെ റോഡ് നിർമ്മാണം, പ്രകൃതിവാതകം-എണ്ണ എന്നിവയ്ക്കായുള്ള ഖനന പ്രവൃത്തികൾ, നിയമം ലംഘിഛ്കുകൊണ്ടുള്ള ജീവികളുടെ കടത്തും വ്യാപാരവുമെല്ലാം ഈ വനമേഖലയുടെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നു.

അവലംബം തിരുത്തുക

കൂടുതൽ വായനക്ക് തിരുത്തുക

  • Petocz, Ronald G. (1989). Conservation and Development in Irian Jaya. Leiden: E.J. Brill.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലോറെൻസ്_ദേശീയോദ്യാനം&oldid=3790212" എന്ന താളിൽനിന്ന് ശേഖരിച്ചത്