ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (ബി.ഡബ്ലിയു.എഫ്) നടത്തുന്ന ബാഡ്മിന്റൺ ടൂർണമെന്റാണ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് അഥവാ ബി.ഡബ്ലിയു.എഫ് വേൾഡ് ചാമ്പ്യൻഷിപ്പ്. [1] ഇതിൽ പങ്കെടുത്തു വിജയിക്കുന്നവർക്ക് തങ്ങളുടെ ബാഡ്മിന്റൺ റാങ്കിംഗ് പോയിന്റുകൾ ഉയർത്താനും സാധിക്കുന്നു. വിജയികളെ "ലോക ചാമ്പ്യന്മാർ" ആയി കിരീടധാരണം ചെയ്യുകയും സ്വർണ്ണ മെഡലുകൾ നൽകുകയും ചെയ്യും. എന്നാൽ അവർക്ക് പണമൊന്നുംതന്നെനല്കപ്പെടുന്നില്ല. [2]
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് | |
---|---|
Sport | Badminton |
Founded | 1977 |
Country(ies) | BWF member nations |
1977 ൽ ആണ് ആദ്യ ടൂർണമെന്റ് നടന്നത്. തുടക്കത്തിൽ ഇത് മൂന്നു വർഷത്തിലൊരിക്കൽ എന്ന ക്രമത്തിൽ 1983 വരെ നടന്നു. പിന്നീട് 2005 വരെ രണ്ടുവർഷത്തിലൊരിക്കൽ കാളി നടന്നുവന്നു. 2006 മുതൽ, കളിക്കാർക്ക് ഔദ്യോഗിക "ലോക ചാമ്പ്യന്മാരായി" കിരീടം നേടുന്നതിന് കൂടുതൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ടൂർണമെന്റിനെ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ തങ്ങളുടെ ഒരു വാർഷിക ഇവന്റായി മാറ്റി. [3]
ഇതും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://bwfworldchampionships.bwfbadminton.com/
- ↑ https://sportstar.thehindu.com/badminton/badminton-world-championships-hs-prannoy-loses-to-kento-momota-sai-praneeth-shocks-ginting/article29224356.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-02-19. Retrieved 2019-08-29.