ഐക്യരാഷ്ട്രസഭ സെപ്റ്റംബർ അവസാന വ്യാഴാഴ്ച ലോക നാവികദിനം അഥവാ  അന്താരാഷ്ട്ര മാരിടൈം ഡെ ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ വഴി ലോകമെമ്പാടും ലോക നാവികദിനം ആഘോഷിക്കുന്നു. വിവിധ രാജ്യങ്ങളിൽ പല ദിവസങ്ങളിലാണ് ആചരിക്കുന്നത്.    ലോക സമ്പദ്‌വ്യവസ്ഥയിൽ, പ്രത്യേകിച്ച് ഷിപ്പിംഗിൽ അന്താരാഷ്ട്ര സമുദ്ര വ്യവസായത്തിന്റെ സംഭാവന ശ്രദ്ധയിൽപ്പെടുത്തുകയെന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ലോക മാരിടൈം ദിനം ഷിപ്പിംഗ് സുരക്ഷ, സമുദ്ര സുരക്ഷ, സമുദ്ര പരിസ്ഥിതി എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നു.[1]

ഓരോ വർഷവും പ്രത്യേക പ്രമേയത്തിന് ഊന്നൽ നൽകാറുണ്ട്. 2019 ൽ “നാവിക സമൂഹത്തിലെ സ്ത്രീകളെ ശാക്തീകരിക്കുക” എന്നതാണ് പ്രമേയം.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അനുസരിച്ച് ലിംഗസമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും നാവിക മേഖലയിലെ സ്ത്രീകളുടെ ഇനിയും പ്രയോജനപ്പെടുത്താത്ത പ്രധാന സംഭാവനകളെ ഉയർത്തിക്കാട്ടുന്നതിനും ഈ വർഷത്തെ പ്രമേയം പ്രാധാന്യം കൊടുക്കുന്നു.

സുസ്ഥിര വികസനത്തിനുള്ള തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുക,  മാരിടൈം അഡ്മിനിസ്ട്രേഷൻ, പോർട്ടുകൾ, മാരിടൈം ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ ഈ മേഖലയിലെ സ്ത്രീകളുടെ കഴിവുകൾ മനസ്സിലാക്കാൻ ഉതകുന്ന അന്തരീക്ഷം വളർത്തിയെടുക്കുക. നാവിക ഇടങ്ങളിൽ ലിംഗസമത്വത്തിനായി കൂടുതൽ സംഭാഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വർഷത്തെ നാവിക ദിനത്തിലൂടെ ലക്ഷ്യമാക്കുന്നത്. [2]

അവലംബം തിരുത്തുക

  1. "World Maritime Day".
  2. World Maritime Day
"https://ml.wikipedia.org/w/index.php?title=ലോക_നാവികദിനം&oldid=3205539" എന്ന താളിൽനിന്ന് ശേഖരിച്ചത്