ലോക തേനീച്ചദിനം
(ലോക തേനീച്ച ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെയ് 20 നാണ് ലോക തേനീച്ച ദിനം ആഘോഷിക്കുന്നത്. തേനീച്ചവളർത്തലിന്റെ തുടക്കക്കാരനായ ആന്റോൺ ജാൻഷ 1734 മെയ് 20 ന് ജനിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം തെരഞ്ഞെടുത്തത്. പരിസ്ഥിതി വ്യവസ്ഥയ്ക്ക് തേനീച്ചകളുടെയും മറ്റ് പോളിനേറ്ററുകളുടെയും പങ്ക് അംഗീകരിക്കുക എന്നതാണ് ഈ അന്താരാഷ്ട്ര ദിനത്തിന്റെ ലക്ഷ്യം. [1]
മെയ് 20 നെ ലോക തേനീച്ച ദിനമായി പ്രഖ്യാപിക്കാനുള്ള 2017 ലെ സ്ലൊവേനിയയുടെ നിർദ്ദേശത്തിന് യുഎൻ അംഗരാജ്യങ്ങൾ അംഗീകാരം നൽകി.[2]. 2018 മെയ് 20 നാണ് ആദ്യമായി തേനീച്ച ദിനം ആഘോഷിച്ചത്.[3]