ഒക്ടോബർ രണ്ടാം വ്യാഴാഴ്ച ലോക കാഴ്ച ദിനമായി എല്ലാ വർഷവും ആചരിക്കുന്നു. അന്ധത, കാഴ്ച വൈകല്യങ്ങൾ എന്നിവയിൽ ആഗോള ശ്രദ്ധ പതിപ്പിക്കുകയെന്നതാണ് ഈ ആചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ലോക കാഴ്ചദിനം (World Sight Day)
ഔദ്യോഗിക നാമംWorld Sight Day
ഇതരനാമംWSD
തരംഅന്തർദ്ദേശീയം
പ്രാധാന്യംഅന്ധത, കാഴ്ച വൈകല്യങ്ങൾ എന്നിവയിൽ ആഗോള ശ്രദ്ധ പതിപ്പിക്കുക
അനുഷ്ഠാനങ്ങൾFocus global attention on blindness and vision impairment
തിയ്യതിഒക്ടോബർ രണ്ടാം വ്യാഴാഴ്ച
First time12 ഒക്ടോബർ 2000.
കണ്ണ്

2000 ൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സൈറ്റ് ഫസ്റ്റ് കാമ്പെയ്ൻ ആണ് ലോക വ്യാപകമായ ഈ ആചരണം ആരംഭിച്ചത്. പിന്നീട് ഇത് വിഷൻ 2020 ലേക്ക് സംയോജിപ്പിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഐ‌.എ‌.പി‌.ബി. (ദി ഇന്റർ നാഷണൽ ഏജൻസി ഫോർ ദി പ്രിവെൻഷൻ ഓഫ് ബ്ലൈൻഡ്നെസ്സ്) ഏകോപിപ്പിക്കുകയും ചെയ്തു. [1]

39 ദശലക്ഷം ജനസംഖ്യ അന്ധരാണ്, കാഴ്ചശക്തിയില്ലാത്തവരിൽ 65%വും 50 വയസ്സിനു മുകളിലുള്ളവരാണ്. ഏകദേശം 90% അന്ധരും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് താമസിക്കുന്നത്.

നേത്ര ആരോഗ്യ കലണ്ടറിലെ ഒരു പ്രധാന ആശയവിനിമയ ദിനമാണ് ലോക കാഴ്ച ദിനം. കാഴ്ച വൈകല്യത്തിലും അന്ധതയിലും ലോക ശ്രദ്ധ ആകർഷിക്കുന്നതിൽ ഈ ദിനം സഹായകരമാണ്.[2]

2019ലെ ആചരണം ഒക്ടോബർ 10-ാം തീയതിയാണ്.

കാഴ്ചദിനം - വിഷയം

തിരുത്തുക

2000 മുതൽക്കുള്ള കാഴ്ചദിനവും വിഷയവും[3]

2000 no theme
2001 no theme
2002 no theme
2003 no theme
2004 no theme
2005 The Right to Sight
2006 Low Vision
2007 Vision for Children
2008 Fighting Vision Impairment in Later Life
2009 Gender and Eye Health
2010 Countdown to 2020
2011 no theme
2012 no theme
2013 Universal Eye Health
2014 No more Avoidable Blindness[4]
2015 Eye care for all
2016 Stronger Together
2017 Make Vision Count
2018 Eye Care Everywhere
2019 Vision First [5].
  1. [1]|World Sight Day
  2. [2]|കാഴ്ച ദിനം
  3. "World Sight Day Themes". Archived from the original on 2016-11-19. Retrieved 2019-10-21.
  4. "IAPB Website, September 2014". Archived from the original on 2017-02-10. Retrieved 2019-10-21.
  5. [3] Archived 2019-11-07 at the Wayback Machine.|World Sight Day 2019
"https://ml.wikipedia.org/w/index.php?title=ലോക_കാഴ്ചദിനം&oldid=4079954" എന്ന താളിൽനിന്ന് ശേഖരിച്ചത്