ലോകമെമ്പാടും, അൽഷെമേഴ്സ് രോഗത്തിന് (മറവിരോഗം:Alzheimer's disease: AD) എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ലോക അൽഷെമേഴ്സ് ദിനം ആണ് എല്ലാ വർഷവും സെപ്റ്റംബർ 21. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 76 അൽഷെമേഴ്സ് ഘകങ്ങളുടെ കൂട്ടായ്മയായ അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണൽ (Alzheimer's Disease International) ആണ് ലോക അൽഷെമേഴ്സ് ദിന പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത്. ഇന്ത്യയിൽ , അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണലിന്റെ വളരെ സജീവമായ ഒരു ഘടകമാണ് കേരളത്തിൽ കുന്നംകുളം ആസ്ഥാനമായി പ്രവത്തിക്കുന്ന അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI). കേരളത്തിലെ വിവിധ പട്ടണങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ സംഘടന പ്രവർത്തിക്കുന്നു. ഇതിന്റെ ദേശീയ ചെയർമാൻ ഡോ.കെ. ജേക്കബ് റോയ് ആണ്.

എന്താണ് അൽഷെമേഴ്സ് രോഗം

തിരുത്തുക

മറവി ഉണ്ടാക്കുന്ന രോഗമാണ് അൽഷെമേഴ്സ് അഥവാ മറവിരോഗം . തലച്ചോറിലെ തകരാർ മൂലമുണ്ടാവുന്ന ബുദ്ധിമാന്ദ്യം എന്ന് ഈ രോഗാവസ്ഥയെ സാമാന്യമായി വിളിക്കാം(ഓർഗാനിക് മെൻറൽ ഡിസ് ഓർഡർ OMD).സാവധാനം മരണകാരണമാവുന്നതും ഇപ്പോൾ ചികിത്സയില്ലാത്തതുമായ ഒരു രോഗമാണ്‌. ഡിമെൻഷ്യ (മേധക്ഷയം)വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖവും ഇതാണ്‌. ., സാധാരണയായി പ്രായാധിക്യത്താൽ മസ്തിഷ്കത്തിലുണ്ടാകുന്ന ഘടനാപരമോ രാസപരമോ ആയ പ്രവർത്തനത്തെ സംബന്ധിച്ച തകരാറോ മസ്തിഷ്കധർമ്മത്തെ ബാധിക്കുന്ന ശാരീരിക, മാനസിക പ്രവർത്തനങ്ങളുടെ തകരാറോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

പ്രശ്നത്തിന്റെ ഗൗരവം

തിരുത്തുക

അൽഷെമേഴ്സ് രോഗം ബാധിച്ചവരായി ഇപ്പോൾ (2011 ), 36 മില്യൺ ആളുകൾ ഉണ്ട് . 2050 ആവുമ്പോഴേക്കും ഇത് 115 മില്യണിൽ എത്തും. രോഗിയുടെ ജീവതം നാശമാക്കുന്നതോടൊപ്പം , അവരുടെ കുടുംബങ്ങളെയും , രോഗിയെ പരിചരിക്കുന്നവരുടെയും സമുഹത്തിന്റെ തന്നെയും സുസ്ഥിതി തകർക്കപ്പെടുന്നു.

2010 ലെ ആഹ്വാന സന്ദേശം
മേധക്ഷയം....പ്രവർത്തിക്കുള്ള സമയം ഇപ്പോഴാണ് (Dementia... It is time for action) .
2011 ലെ ആഹ്വാന സന്ദേശം
മേധക്ഷയത്തിന്റെ മുഖങ്ങൾ (Faces of Dementia)[1]

ഇതും കാണുക

തിരുത്തുക
  1. [http://www.alz.co.uk/world-alzheimers-day World Alzheimer's Day Faces of dementia]
  1. http://www.alzheimers.org.in[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.alz.co.uk/adi/wad/
  3. http://www.alzheimers.org.uk/site/scripts/documents_info.php?documentID=100
  4. http://www.mykerala.net/alzheimer/man.html Archived 2011-09-09 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ലോക_അൽഷെമേഴ്സ്_ദിനം&oldid=3808263" എന്ന താളിൽനിന്ന് ശേഖരിച്ചത്