ലോകത്തിലെ വെള്ളപ്പൊക്കങ്ങൾ
1342-ൽ സെൻട്രൽ യൂറോപ്പിലുണ്ടായ വലിയ വെള്ളപ്പൊക്കമാണ് സെന്റ് മേരി മഗ്ദലിൽ വെള്ളപ്പൊക്കം.(st.mary Magdalen's flood) വുസ്ബർഗ്, റെഗൻസ്ബർഗ്, പസ്സോ, വിയന്ന നഗരങ്ങൾ വെള്ളത്തിലായി. യൂറോപ്പിലെ ഏറ്റവും നീളമേറിയ നദികളിൽ ഒന്നായ റൈൻ, ജർമ്മനിയിലെ കോളോൺ തുടങ്ങിയ നദികളിൽ നിന്നുണ്ടായ വെള്ളപ്പൊക്കം സെൻട്രൽ യൂറോപ്പിന്നെ ബുദ്ധിമുട്ടിലാക്കി. മൈൻസ്. ഫ്രാങ്ഫർട്ട്, വിയന നഗരങ്ങൾ തകർന്നു എത്രയാൾ മരിച്ചെന്നതിന് കണക്കില്ല. ഡാന്യൂബ് നദിയുടെ തീരത്ത് മാത്രം 6000 പേർ മരിച്ചെന്നാണ് കണക്ക്.1530-ലെ സെന്റ് ഫെലിക്സ് വെള്ളപ്പൊക്കത്തിൽ ഫ്ലാനേറയുടെയും സീലാൻഡിലെയും വലിയ ഭാഗം വെള്ളം കയറി ലക്ഷത്തിലധികം പേരാണ് മരിച്ചത്.1717 ക്രിസ്തുമസ് രാത്രിയിൽ നെതർലാൻഡ്, ജർമ്മനി,സ്കാൻഡിനേവിയ എന്നിവടങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 14000 പേരാണ് മുങ്ങി മരിച്ചത്.[1]
അവലംബം
തിരുത്തുക- ↑ മാധ്യമം ദിനപത്രം-3-8-18,വെളിച്ചം പേജ്-5