ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിച്ചു ചേർത്ത് അവരുടെ വിവിധങ്ങളായ കഴിവുകൾ കേരളത്തിന്റെ വളർച്ചക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2018 ൽ രൂപം നൽകിയ പദ്ധതിയാണ് ലോക കേരള സഭ.2018 ജനുവരി 12 നു ആദ്യസമ്മേളനം തിരുവനന്തപുരത്തു നടന്നു .കേരള മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു [1]

കേരള നിയമ സഭയിലെ മുഴുവൻ അംഗങ്ങളും കേരളത്തിൽ നിന്നുള്ള പാർലമെന്റ്  അംഗങ്ങളും അടക്കം 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടായിരിക്കുക  . മറ്റു  അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിരിക്കും. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിർദ്ദേശിക്കപ്പെടുന്നവർ പൊതുസമൂഹത്തിനു നൽകിയ സംഭാവനകൾ തുടങ്ങിയ പരിഗണനകൾ മുൻനിർത്തിയായിരിക്കും അംഗങ്ങളെ നിശ്ചയിക്കുക.[2]

  1. "CM opens first meeting of Loka Kerala Sabha Read more at: http://timesofindia.indiatimes.com/articleshow/62479680.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst". january 12,2018. {{cite journal}}: |access-date= requires |url= (help); Check date values in: |accessdate= and |date= (help); Cite journal requires |journal= (help); External link in |accessdate= and |title= (help); line feed character in |title= at position 44 (help)
  2. "ലോക കേരള സഭ". Archived from the original on 2019-05-05.
"https://ml.wikipedia.org/w/index.php?title=ലോകകേരളാസഭ&oldid=3644134" എന്ന താളിൽനിന്ന് ശേഖരിച്ചത്