ഇന്തോ-പാക് നിയന്ത്രണരേഖ
(ലൈൻ ഓഫ് കൺട്രോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയ്ക്കും പാകിസ്താനും ഇടക്ക് സ്ഥിതി ചെയ്യുന്ന പട്ടാളനിയന്ത്രിതരേഖയാണ് നിയന്ത്രണ രേഖ അഥവാ ലൈൻ ഓഫ് കൺട്രോൾ. ഇന്ത്യാ-പാക്ക് വിഭജന സമയത്ത് പഴയ നാട്ടുരാജ്യമായ ജമ്മു-കശ്മീരിലൂടെ ഇതു കടന്നു പോകുന്നു. ഇപ്പോൾ ഈ രേഖയ്ക്ക് പ്രസക്തിയില്ലയെങ്കിലും യഥാർത്ഥത്തിൽ ഇതാണ് രണ്ട് രാജ്യങ്ങളുടേയും അതിർത്തി രേഖ. 1972 ലെ ഷിംല കരാറിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന ഈ രേഖ യഥാർത്ഥത്തിൽ ഒരു "വെടി നിർത്തൽ രേഖ" (Cease Fire Line) യാണ്. ചൈന പിടിച്ചടക്കി വെച്ചിരിക്കുന്ന ഇന്ത്യ യുടെ ഭാഗമായ അക്സായ് ചിൻ പ്രദേശത്തിനും ഇന്ത്യൻ സംസ്ഥാനമായ ജമ്മു-കശ്മീരിനും ഇടയിലുള്ള വെടി-നിർത്തൽ രേഖയാണ് യഥാർത്ഥ നിയന്ത്രണ രേഖ അഥവാ ലൈൻ ഓഫ് ആക്‌ച്വൽ കൺട്രോൾ