ലൈസിസ്ട്രാറ്റ
ലൈസിസ്റ്റ്രാറ്റ (/laɪˈsɪstrətə/ or /ˌlɪsəˈstrɑːtə/; Attic Greek: Λυσιστράτη ), ഗ്രീക്കു നാടകകൃത്ത് അരിസ്റ്റോഫനീസ് എഴുതിയ രാഷ്ട്രീയ-സാമൂഹ്യ നാടകമാണ്[2]. ബിസി.411 ലാണ് ഈ ഹാസ്യ നാടകം എഴുതപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു[3] ഏതൻസിനും സ്പാർട്ടക്കുമിടയിൽ പതിറ്റാണ്ടുകളായി നിലനിന്ന യുദ്ധം അവസാനിപ്പിക്കാനായി ഗ്രീസിലെ സ്ത്രീകൾ ഒന്നടങ്കം അഭൂതപൂർവമായ ഒരു നടപടി കൈക്കൊള്ളുന്നതാണ് നാടകത്തിലെ പ്രമേയം. പുരുഷന്മാർ ശത്രു പക്ഷവുമായി ഒത്തു തീർപ്പിലെത്തി യുദ്ധം അവസാനിപ്പിക്കുന്നതു വരെ സ്ത്രീകൾ ശാരീരികവേഴ്ചക്ക് തയ്യാറാവില്ല എന്ന് സ്ത്രീകൾ പ്രഖ്യാപിക്കുന്നു.
Lysistrata | |
---|---|
രചന | Aristophanes |
Chorus |
|
Characters |
|
Mute |
|
Setting | Before the Propylaea, or gateway to the Acropolis of Athens, 411 BC |
നാടകമഞ്ചം, ഏതൻസു ജനതയുടെ ജനപ്രിയ വിനോദങ്ങളിലൊന്നായിരുന്നു. ജനങ്ങളെ രസിപ്പിക്കുന്നതിൽ കവിഞ്ഞ് ഒരു ലക്ഷ്യം അരിസ്റ്റോഫീനസിന് ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. പില്ക്കാലത്ത് ഈ നാടകം പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു, യുദ്ധവിരുദ്ധനാടകമായും പിന്നീട് സ്ത്രീപക്ഷനാടകമാണെന്നും അല്ലെന്നുമൊക്കെ[4], [5]
ചരിത്ര പശ്ചാത്തലം
തിരുത്തുകഏതൻസും സ്പാർട്ടയും പുരാതന ഗ്രീസിലെ ശക്തിയും സ്വാധീനവുമുള്ള രണ്ടു നഗരരാഷ്ട്രങ്ങളായിരുന്നു.നഗരരാഷ്ട്രമെന്നതിൽക്കവിഞ്ഞ് ഒരു സാമ്രാജ്യമെന്ന നിലയിൽ ഏതൻസ് വളരാൻ തുടങ്ങിയപ്പോൾ സ്പാർട്ട അതിനെതിരായി കരുനീക്കങ്ങൾ തുടങ്ങി. പെലോപ്പനീയൻ പ്രദേശങ്ങളിൽ ഏതൻസിന്റെ ആധിപത്യത്തെ എതിർത്തു നില്ക്കാനായി സ്പാർട്ട തദ്ദേശവാസികൾക്ക് സൈനികസഹായം ചെയ്തു തുടങ്ങി. ഈ സംഘർഷം ചരിത്രത്തിൽ പെലപ്പൊനേഷ്യൻ യുദ്ധം എന്ന് അറിയപ്പെടുന്നു. ഈ യുദ്ധത്തെക്കുറിച്ചുള്ള ചരിത്രപരമായ വിശദവിവരങ്ങൾ ഏതൻസ് സൈന്യാധിപൻ തുസൈഡിഡസ് എട്ടു വാല്യങ്ങളിലായി പ്രതിപാദിക്കുന്നു. [6].
ഇതിവൃത്തം
തിരുത്തുകലൈസിസ്റ്റ്രാറ്റ എന്ന സംയുക്തപദത്തിന്റെ അർഥം അണികളെ( പട്ടാളത്തെ) പിരിച്ചു വിടുക എന്നാണ്. അഴിച്ചു വിടുക, വിലയിപ്പിക്കുക, സ്വതന്ത്രമാക്കുക എന്നിങ്ങനെ പലതരത്തിൽ വിക്ഷിക്കാവുന്നതാണ് ലൈസിസ് ( lysis) എന്ന പദം. സ്റ്റ്രാറ്റോസ് (stratos) എന്നതിന് അണി, സൈന്യം പട്ടാളം എന്നൊക്കേയും. എന്നാൽ നാടകത്തിൽ യുദ്ധവിരുദ്ധതയും നിരായുധീകരണവും മാത്രമല്ല പുരുഷമേധാവിത്വവും സ്ത്രീകളുടെ അരികുവത്കരണവും ഒളിവു മറവില്ലാതെ സ്ത്രീ-പുരുഷ ലൈംഗികതയും ചർച്ചാ വിഷയമാകുന്നുണ്ട്. ഈ നാടകത്തെ ജനപ്രിയമാക്കിയതിന് മറ്റൊരു കാരണം ഗ്രീക്ക് ഇതിഹാസകഥാപാത്രങ്ങളേയും, മരിച്ചവരും സമകാലീനരുമായ വ്യക്തികളേയും കുറിച്ചുള്ള സൂചനകളും അവർക്കു നേരേയുള്ള പരിഹാസശരങ്ങളുമായിരിക്കുമെന്ന് അനുമാനിക്കപ്പെടുന്നു [7]
അവലംബം
തിരുത്തുക- ↑ Alan Sommerstein, Aristophanes: Lysistrata, The Acharnians, The Clouds (Penguin Classics, 1973), p. 37
- ↑ ലൈസിസ്റ്റ്രാറ്റ- അരിസ്റ്റോഫനീസിന്റെ നാടകം ഇംഗ്ലീഷ് പരിഭാഷ
- ↑ ലൈസിസ്റ്റ്രാറ്റ-സംഗ്രഹം
- ↑ Gonda A.H. Van Steen (2000). Venom in Verse: Aristophanes in Modern Greece,Princeton Modern Greek Studies. Princeton University Press. p. 76-124. ISBN 9781400823758.
- ↑ Aristophanes (Tr)Michael Ewans (2012). Lysistrata, The Women's Festival, and Frogs Volume 42 of Oklahoma Series in Classical Culture Series. University of Oklahoma Press. ISBN 9780806185149.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ "The History of Peloponnesian War by Thucydides". Archived from the original on 2012-11-19. Retrieved 2017-03-11.
- ↑ Aristophanes,ed Henderson, Jeffrey (2011). Lysistrata. Hackett Publishing. ISBN 9781585104727.
{{cite book}}
: CS1 maint: multiple names: authors list (link)