ലൈറ്റ്കോയിൻ

ക്രിപ്റ്റോകറന്‍സി

ഒരു പിയർ ടു പിയർ ക്രിപ്റ്റോകറൻസിയും സ്വതന്ത്രസോഫ്റ്റ്‍വെയറുമാണ് ലൈറ്റ്കോയിൻ((LTC or Ł). ഈ പദ്ധതി സ്വതന്ത്ര പകർപ്പനുമതിപത്രമായ എംഐടി/എക്സ്11 അനുമതി പ്രകാരം പുറത്തിറക്കിയിരിക്കുന്നു. കോയിനുകൾ ഉണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും സ്വതന്ത്രമായ ഒരു ക്രിപ്റ്റോഗ്രാഫി നിയമമനുസരിച്ചാണ്. ഇത് ഒരു പ്രത്യേക അതോരിട്ടി നിയന്ത്രിക്കുന്നില്ല. ലൈറ്റ്കോയിൻ ബിറ്റ്കോയിനിന്റെ ആദ്യകാലത്തേയുള്ള ഒരു പകർപ്പ്(അല്ലെങ്കിൽ ആൾട്ട്കോയിൻ) ആണ്. 2011 ഒക്ടോബറിലാണ് ഇത് പ്രവർത്തനം തുടങ്ങിയത്. സാങ്കേതികകാര്യങ്ങളിൽ ഇത് ബിറ്റ്കോയിനുമായി വളരെ സാമ്യം പുലർത്തുന്നു.

Litecoin
Official Litecoin logo
Denominations
PluralLitecoins
SymbolŁ
Ticker symbolLTC
Precision10−8
Subunits
11000millilitecoin, mŁ
11000000microlitecoins, photons, μŁ
Development
Original author(s)Charlie Lee
Initial release0.1.0 / 7 ഒക്ടോബർ 2011; 13 വർഷങ്ങൾക്ക് മുമ്പ് (2011-10-07)
Latest release0.16.0[1] / 31 മേയ് 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-05-31)
Code repositorygithub.com/litecoin-project/litecoin
Development statusActive
Forked fromBitcoin
Written inC++
Operating systemWindows, OS X, Linux, Android
Developer(s)Litecoin Core Development Team
Source modelOpen source
LicenseMIT License
Websitelitecoin.org litecoin.com
Ledger
Timestamping schemeProof-of-work
Hash functionscrypt
Block reward25 LTC (approximately till 2019), halved approximately every four years
Block time2.5 minutes
Block explorerexplorer.litecoin.net chainz.cryptoid.info
Circulating supply56,851,198 LTC (6 June 2018)[2]
Supply limit84,000,000 LTC[3]
Valuation
Market capUS$6.9 billion (9 March 2018)[3]

2011 ഒക്ടോബർ 7 ന് ഗിറ്റഹബ്ബ് വഴി ലൈറ്റ്കോയിൻ പുറത്തിറക്കി. കോയിൻബേസിലെ മുൻഎൻജിനീയറിങ്ങ് ഡയറക്ടറും ഗൂഗിളിലെ ജീവനക്കാരനുമായിരുന്ന ചാർളി ലീയാണ് ഇത് നിർമ്മിച്ചത്. 2011 ഒക്ടോബർ 13 ന് ലൈറ്റ്കോയിൻ നെറ്റ്‍വർക്ക് സജ്ജീവമായി. ഇത് ബിറ്റ്കോയിൻ കോർ ക്ലൈന്റിന്റെ ഒരു പകർപ്പായിരുന്നു. പ്രധാന വ്യത്യാസം കോയിൻ ഉണ്ടാക്കാനെടുക്കുന്നസമയം കുറവായിരുന്നു എന്നതാണ് (2.5 മിനിട്ട്). ഉണ്ടാക്കാവുന്ന കോയിനുകളുടെ എണ്ണത്തിലുള്ള വർദ്ധന, ഹാഷിങ് അൽഗോരിതം എസ്ക്രിപ്റ്റ് (എസ്എച്ച്എ-256 നു പകരം), കുറച്ച് മാറ്റംവരുത്തിയ സമ്പർക്കമുഖം എന്നിവയും ഇതിന്റെ പ്രത്യേകതയായിരുന്നു.

2013 നവംബറിൽ ലൈറ്റ്കോയിനിന്റെ ആകെ മൂല്യം വളരെ വലിയ കയറ്റത്തിനുവിധേയമായി. 100% വളർച്ച 24 മണിക്കൂറിലുണ്ടായി.

നവംബർ 2013 ൽ ഇതിന് ഒരു ബില്യൺ ഡോളർ മാർക്കറ്റ് ക്യാപ്പിറ്റൽ ഉണ്ടായി.

2017 മേയ് മാസത്തിൽ സെഗ്രഗേറ്റ് വിറ്റ്നസ് സ്വീകരിച്ച കോയിനുകളിൽ ആദ്യഅഞ്ചിൽ ഒന്നാമതായി മാറി. അതേവർഷം മെയ് മാസത്തിൽ ആദ്യ ലൈറ്റ്നിങ്ങ് നെറ്റ്‍വർക്ക് ട്രാൻസാക്ഷൻ നടന്നു. 0.00000001 എൽടിസി സൂറിച്ചിൽനിന്നും സാൻഫ്രാൻസിസ്കോയിലേക്ക് ഒരു സെക്കന്റിനുള്ളിൽ കൈമാറി.

ബിറ്റ്കോയിനുമായുള്ള വ്യത്യാസങ്ങൾ

തിരുത്തുക

വിവിധ കാര്യങ്ങളിൽ ലൈറ്റ് കോയിൻ ബിറ്റ് കോയിനിൽിനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു.വ

  • എല്ലാ 2.5 മിനിട്ടിലും പ്രോസസിംഗ് നടക്കുന്ന തരത്തിലാണ് ലൈറ്റ്കോയിൻ നെറ്റ്‍വർക്ക് ഉള്ളത്. എന്നാൽ ബിറ്റ്കോയിനിൽ ഇത് 10 മിനിട്ടാണ്. ഇത് ലൈറ്റ് കോയിനിൽ വേഗത്തിലുള്ള ഇടപാട് സ്ഥിരീകരണത്തിന് കാരണമാവുന്നു.
  • എസ്ക്രിപ്റ്റാണ് ലൈറ്റ്കോയിനിലെ പ്രൂഫ്-ഓഫ്-വർക്ക് അൽഗോരിതം.

എസ്ക്രിപ്റ്റ് ഉപയോഗിക്കുന്നതുകൊണ്ട് എഫ്പിജിഎ, എഎസ്ഐസി എന്നീ ഉപകരണങ്ങൾ ഉപയോഗിച്ച് ലൈറ്റ് കോയിൻ മൈൻ ചെയ്യുന്നത് ബിറ്റ് കോയിനിനെ അപേക്ഷിച്ച് കൂടുതൽ സങ്കീർണ്ണവും കൂടുതൽ ചെലവേറിയതും ആണ്.

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Litecoin v0.16.0". litecoin.org. Retrieved 2018-07-12.
  2. "Cryptocurrency Market Capitalizations: Litecoin - CoinMarketCap". coinmarketcap.com. Retrieved 2018-06-06.
  3. 3.0 3.1 "Cryptocurrency Market Capitalizations: Litecoin - CoinMarketCap". coinmarketcap.com. Retrieved 2018-03-09.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൈറ്റ്കോയിൻ&oldid=3179252" എന്ന താളിൽനിന്ന് ശേഖരിച്ചത്