1994ൽ സ്ഥാപിതമായ ഒരു സെർച്ച് എഞ്ചിൻ ആണ് ലൈക്കോസ്. ഇ-മെയിൽ, വെബ് ഹോസ്റ്റിങ്ങ്, സോഷ്യൽ നെറ്റ്‌വർക്കിങ്ങ്' സേവനങ്ങളും ലൈക്കോസ് നല്കുന്നുണ്ട്. 1994ൽ മൈക്കൽ ലോറെൻ മൗൾഡിൻ എന്ന വിദ്യാർഥിയുടെ ഒരു ഗവേഷണ പ്രോജക്ടിന്റെ ഭാഗമായാണ് ലൈക്കോസ് തുടങ്ങിയത്. 1990കളിൽ ലൈക്കോസ് വളരെയധികം വളർച്ച കൈവരിച്ചു. 1999ൽ ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെട്ട വെബ് സൈറ്റ് എന്ന സ്ഥാനം ലൈക്കോസിന് ലഭിച്ചു. അന്ന് 40ൽ കൂടുതൽ രാജ്യങ്ങളിൽ ലൈക്കോസ് പ്രവർത്തിച്ചിരുന്നു.

ലൈക്കോസ്
Subsidiary
വ്യവസായംഇന്റർനെറ്റ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ
സ്ഥാപിതം1994
സ്ഥാപകൻബോബ് ഡേവിസ്
ആസ്ഥാനംമസ്സാച്യുസെറ്റ്സ്
സേവന മേഖല(കൾ)ലോകമെമ്പാടും
വെബ്സൈറ്റ്http://www/lycos.com

2000 മേയിൽ ലൈക്കോസ് 13 ബില്ല്യൺ ഡോളറിന് സ്പെയിനിലെ ടെറ നെറ്റ്‌വർക്ക്സിനു വിറ്റു. അതോടെ കമ്പനിയുടെ പേര് "ടെറ ലൈക്കോസ്" എന്നായി. 2004 ഒക്ടോബറിൽ കൊറിയൻ കമ്പനിയായ ഡോം കമ്മ്യൂണിക്കേഷൻസ് ലൈക്കോസ് വാങ്ങി. അതോടെ വീണ്ടും കമ്പനിയുടെ പേര് ലൈക്കോസ് എന്നായി.




പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലൈക്കോസ്&oldid=3790166" എന്ന താളിൽനിന്ന് ശേഖരിച്ചത്