ലൈംഗികചായ്‌വ്
ഒരു വ്യക്തിക്ക് എതിർലിംഗത്തിൽ പെട്ടതോ സ്വന്തം ലിംഗത്തിൽപെട്ടതോ ആയ വ്യക്തികളോട് തോന്നുന്ന മാനസികമായതോ ശാരീരികമായതോ ഇവ രണ്ടും ചേർന്നതോ ആയ ആകർഷണമാണ് ലൈംഗികചായ്‌വ് (Sexual Orientation). എതിർവർഗലൈംഗികത (Heterosexuality), സ്വവർഗലൈംഗികത (Homosexuality), ഉഭയലൈംഗികത (Bisexuality), അലൈംഗികത (Asexuality) എന്നിങ്ങനെ വകഭേദങ്ങളുള്ള ലൈംഗികചായ്‌വ് ലിംഗതന്മയുമായി (Gender Identity) ബന്ധമുള്ളതാണ്. മനുഷ്യനിൽ ഇത് ഒരു തിരെഞ്ഞെടുപ്പ് (choice) ആണ്, എപ്രകാരമുള്ളതു ആണ് അവരവരുടെ രസങ്ങൾക്കു അനുചിതമായതു എന്നുള്ളതാണ് മാനദണ്ഡം. എന്നാൽ വെക്തികത രസങ്ങൾ മെനയുന്നതിൽ ബാഹിയ പ്രേരണങ്ങളുടെ സ്വാധിനം ഉള്ളത് മൂലം ഇത് ഒരു സ്വതന്ത്ര-തിരെഞ്ഞെടുപ്പ് ആണ് എന്ന് നീർവചിക്കാറില്ല.
ഒരാളുടെ ലൈംഗികത അഥവാ ലൈംഗികചായ്‌വ് പ്രകൃതിജന്യമോ[1] പാരിസ്ഥിതികകാരണങ്ങൾ [2]മൂലമോ ആകാം എന്നുള്ളതിനെ പറ്റി സജീവ ചർച്ചകൾ ഗവേഷകർക്കിടയിൽ നടന്നുവരുന്നു. [3] ലൈംഗികചായ്‌വ് ജൈവീകമാണെന്നും ഇത് വ്യക്തിയുടെ തലച്ചോറിൽ വരുന്ന മാറ്റങ്ങൾ മൂലം ആണെന്നും പഠനങ്ങൾ തെളിയിക്കുന്നു. ലൈംഗികതയെ (Sexuality) നിയന്ത്രിക്കുന്നത് മസ്തിഷ്കം (Brain), ജനതികവും മാത്രമല്ലന്നു ശാസ്ത്രീയ പഠനങ്ങൾ അടിവരയിടുന്നു. ലൈംഗികചായവ് അന്തർഡൈഹികമായ പ്രത്യേതകളോ, ജനിതകമോ, ജൈവികമായ കാരണങ്ങൾ മൂലമാണ് എന്നുള്ള "ജനറ്റിക് ഡിറ്റർമിനിസം" തിരസ്കരണം ചെയ്തിട്ടുള്ള ഒരു നിർവചനം ആണ്.[4] എന്നാൽ പ്രധാനമായും ഇതിനാൽ ആണ് എന്നുള്ള വാദം ഉറപ്പിക്കുവാൻ ഗവേഷകർ സജീവമായി പ്രവർത്തിക്കുന്നു ഉണ്ട്. ലൈംഗികപരമായ സ്വഭാവരീതികളും തുടങ്ങി ലൈംഗികചായ്‌വിനെക്കുറിച്ചുള്ള മിക്ക മനശാസ്ത്രപരമായ നിർവചനങ്ങളും ശാസ്ത്രീയപഠനങ്ങൾ[5] പ്രകാരം ലൈംഗികചായ്‌വ് ആത്യന്തികമായി വ്യക്തിയുടെ "സ്വതന്ത്ര" തിരെഞ്ഞെടുപ്പ് അല്ലെന്നും, ഇതിന് ജൈവീകവുമായ അടിസ്ഥാനം ഉണ്ടെന്നും (അത് ടെവേലോപ്മെന്റൽ സൈക്കോളജി പ്രകാരം അണെനും) കുടുതലും ചുറ്റുപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശാസ്ത്രം വെളിവാക്കുന്നു. [6] ലൈംഗികചായ്‌വിന്റെ അടിസ്ഥാനത്തിൽ വ്യക്തികളോട് വിവേചനം പാടില്ലെന്ന് 2017-ലെ കേന്ദ്ര മാനസികാരോഗ്യ നിയമം വ്യക്തമാക്കിയിരുന്നു. ലൈംഗികചായ്‌വ്, സ്വവർഗാനുരാഗം എന്നിവ ഒരു രോഗമല്ലെന്നും, ചികിത്സ ആവശ്യമില്ലെന്നും 2018-ൽ ഇന്ത്യൻ സൈക്ക്യാട്രിക് സൊസൈറ്റി വ്യക്തമാക്കിയിട്ടുണ്ട്. ബഹു: സുപ്രീം കോടതിയും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്.
അവലംബങ്ങൾ
തിരുത്തുക- ↑ FPJ, 24Nov2014, http://freepressjournal.in/sexual-orientation-not-a-choice-but-is-influenced-by-genetics/
- ↑ Chris Weller, 19Nov2014, http://www.geneticliteracyproject.org/2014/11/19/sexual-orientation-cant-be-explained-by-genetics-alone/
- ↑ James Vincent, 29Nov2014, http://www.independent.co.uk/news/science/largest-ever-study-into-the-gay-gene-erodes-the-notion-that-sexual-orientation-is-a-choice-9875855.html
- ↑ https://economictimes.indiatimes.com/blogs/et-commentary/gay-gene-is-gone-so-what/
- ↑ IANS, 21Nov2014, http://economictimes.indiatimes.com/magazines/panache/sexual-orientation-not-a-choice-influenced-by-genetics-study/articleshow/45231147.cms Archived 2014-11-25 at the Wayback Machine.
- ↑ Martha K McCilntok and Gilbert Herdt, 'Rethinking Puberty', Dec1996, http://homepage.univie.ac.at/Michael.Berger/lit/McClintock.pdf Archived 2015-01-16 at the Wayback Machine.