പാക്കേജിൻ്മേൽ തിരിച്ചറിയാനുള്ള അടയാളം ഉണ്ടാക്കുന്നതാണ് ലേബലിങ്.ഉല്പന്നത്തെപ്പറ്റിയും ഉല്പാദകനെപ്പറ്റിയുമുള്ള വിവരങ്ങൾ ലേബൽ പ്രദാനം ചെയ്യും.ഉല്പന്നത്തിൻ്റേ വിവരങ്ങൾ,ഉപയോഗിക്കുന്ന വിധം പരമാവധി വില്പനവില തുടങ്ങിയ വിവരങ്ങൾ അതിൽ കാണും.ഉല്പന്നത്തിൻ്റേ ബ്രാൻഡ്,ഗ്രേഡ് എന്നിവ സംബന്ധിച്ച വിവരങ്ങളും അതിൽ ഉണ്ടാകും.ലേബൽ പാക്കേജിൻ്റെ ഒരു ഭാഗമാകാം.അതെല്ലെകിൽ ഉല്പന്നത്തിൻ്മേൽ പതിച്ച ഒരു കടലാസ് കഷ്ണവുമാകാം.ഉപഭോക്താവ് വാങ്ങാൻ ആഗ്രഹിക്കുന്ന ഉല്പന്നത്തേക്കുറിച്ചുള്ള വിവരങ്ങളും അതുകൊണ്ട് അയാൾക്കുള്ള പ്രയോജനവും അറിയിക്കുക എന്നതാണ് ലേബലിൻ്റെ ഉദ്ദേശ്യം.

"https://ml.wikipedia.org/w/index.php?title=ലേബലിങ്&oldid=3009077" എന്ന താളിൽനിന്ന് ശേഖരിച്ചത്