ലേഡി ചാറ്റർലീസ് ലവർ
ലേഡി ചാറ്റർലീസ് ലവർ ഇംഗ്ലീഷ് സാഹിത്യകാരനായ ഡി.എച്ച്. ലോറൻസ് എഴുതിയ് ഒരു നോവലാണ്. ആദ്യമായി 1928 ൽ സ്വകാര്യമായി ഇറ്റലിയിൽ പ്രസിദ്ധീകരിക്കുകയും പിന്നീട് 1929 ൽ ഫ്രാൻസിലും ആസ്ട്രേലിയയിലുമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.[1] 1960 വരെ ഈ കൃതി സൂക്ഷ്മാവലോകനം ചെയ്യപ്പെടാതെയിരുന്നതാൽ യു.കെ.യിൽ പരസ്യമായി പ്രസിദ്ധീകൃതമായിട്ടില്ലായിരുന്നു. പ്രതിപാദ്യ വിഷയത്തിൽ അശ്ലീലവും അസഭ്യ വാചകങ്ങളുമുണ്ടായിരുന്നതിനാൽ പെൻഗ്വിൻ ബുക്സ് കോടതി നടിപടികളിലേയ്ക്കു വലിച്ചിഴക്കപ്പെടുകയും കോടതിയിൽ പെൻഗ്വിൻ ബുക്സ് കേസ് വിജയിക്കുകയും ചെയ്തു. താമസംവിനാ നോവലിൻറെ 3 മില്ല്യൺ കോപ്പികൾ വിറ്റഴിക്കപ്പെടുകയുണ്ടായി.[1] ഈ നോവലിലെ പ്രതിപാദ്യവിഷയത്തിൻറെ പേരിൽ നോവൽ കുപ്രസിദ്ധിയാർജ്ജിച്ചിരുന്നു. ഒരു തൊഴിലാളി വർഗ്ഗത്തിലുള്ളയാളും സമൂഹത്തിലെ ഉയർന്ന നിലയിലുള്ള സ്ത്രീയും തമ്മിലുള്ള ശാരീരികവും വൈകാരികവുമായി ബന്ധമായിരുന്നു കഥയുടെ മുന്നോട്ടുള്ള ഗതിയെ നിർണ്ണയിച്ചിരുന്നത്. പൂർണ്ണമായി പ്രിൻറു ചെയ്യാൻ സാധിക്കാത്തവണ്ണം അസഭ്യ വാചകങ്ങളുടെ വിവരണം നോവലിൽ ഉൾക്കൊണ്ടിരുന്നു.
പ്രമാണം:Lady Chatterleys Lover.jpg | |
കർത്താവ് | D. H. Lawrence |
---|---|
രാജ്യം | Italy (1st publication) |
ഭാഷ | English |
സാഹിത്യവിഭാഗം | Romance Erotic |
പ്രസാധകർ | Tipografia Giuntina |
പ്രസിദ്ധീകരിച്ച തിയതി | 1928 |
മുമ്പത്തെ പുസ്തകം | John Thomas and Lady Jane (1927) |
അവലംബം
തിരുത്തുക- ↑ 1.0 1.1 QC, Geoffrey Robertson (22 ഒക്ടോബർ 2010). "The trial of Lady Chatterley's Lover". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 6 സെപ്റ്റംബർ 2016.