ലേക്ക് മന്യാര ദേശീയോദ്യാനം
ലേക്ക് മന്യാര ദേശീയോദ്യാനം, ടാൻസാനിയയിലെ അരുഷ, മന്യാരാ മേഖലകളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ രണ്ട് ഭരണപ്രദേശങ്ങൾക്കും ദേശീയോദ്യാനത്തിനുമേൽ യാതൊരു വിധ അധികാരവുമില്ല. ടാൻസാനിയ നാഷണൽ പാർക്ക്സ് അതോറിറ്റാണ് ഈ പാർക്കിൻറെ ഭരണനിയന്ത്രണം.
ലേക്ക് മന്യാര ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Arusha Region and Manyara Region, Tanzania |
Nearest city | City of Arusha, Babati |
Coordinates | 3°30′S 35°50′E / 3.500°S 35.833°E |
Area | 325 കി.m2 (125 ച മൈ) |
Established | 1960 |
Visitors | 178,473 (in 2012[1]) |
Governing body | Tanzania National Parks Authority |
ജന്തുജാലം
തിരുത്തുകലേക്ക് മന്യാര ദേശീയോദ്യാനം ഇവിടെ കാണപ്പെടുന്ന അരയന്നങ്ങൾക്ക് പ്രസിദ്ധമാണ്. ആർദ്രതയുളള കാലാവസ്ഥയിൽ അവ ആയിരക്കണക്കിനുള്ള കൂട്ടങ്ങളായി തടാകത്തിന്റെ അരികുകളിൽ വസിക്കുന്നു. എന്നാൽ, വരണ്ട കാലാവസ്ഥയിൽ അവയെ ഇവിടെ കാണപ്പെടുന്നില്ല.
ഏകദേശം 400 ലേറെ ഇനം പക്ഷികൾ ഈ പാർക്കിൽ കാണപ്പെടുന്നു. അവയിലേറെയും വർഷം മുഴുവനും കാണപ്പെടുന്നവയാണ്. അതിനാൽ പക്ഷിനിരീക്ഷണത്തിന് ഏറ്റവും യോജ്യമായ പ്രദേശമാണ് മന്യാര ദേശീയോദ്യാനം. സാധാരണദിവസങ്ങളിൽ ഉദ്യാനത്തിലെ സന്ദർശകർക്ക് 100 ഇനം പക്ഷികളെ വരെ കാണാൻ കഴിയും.[2]
പുള്ളിപ്പുലികൾ, മസായി സിംഹങ്ങൾ, ചീറ്റകൾ, ആനകൾ, നീല കുരങ്ങുകൾ, ഡിക്-ഡിക് (ഒരിനം ചെറുമാൻ), ഗസൽസ്, ഹിപ്പോപൊട്ടാമസുകൾ, മസായി ജിറാഫുകൾ, ഇമ്പാല, സീബ്രകൾ തുടങ്ങി ഒട്ടനവധി മൃഗങ്ങൾ ഈ പാർക്കിൽ വസിക്കുന്നു. ഇവയിൽ മിക്കവയും വർഷം മുഴുവൻ കാണാൻ സാധിക്കുന്നു. സന്ദർശകർക്ക് അവരുടെ കാറുകളിൽ നിന്നും ഇറങ്ങി സുരക്ഷിതമായ ദൂരത്തിൽ നിന്നു നിരീക്ഷിക്കുവാൻ സാധിക്കുന്ന ഹിപ്പോകളുടെ ഒരു കുളം ഉദ്യാനത്തിൻറെ ഒരറ്റത്തായി സ്ഥിതിചെയ്യുന്നു.
അരുഷയ്ക്ക് 126 കിലോമീറ്റർ (78 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ലേക്ക് മന്യാര ദേശീയോദ്യാനത്തിലേയ്ക്ക് ഏകദേശം ഒന്നരമണിക്കൂർകൊണ്ട് വാഹനങ്ങളിലെത്തിച്ചേരാൻ സാധിക്കുന്നു. മന്യാര മേഖലയുടെ തലസ്ഥാനമായ ബാബാട്ടിയിൽ നിന്നും ഉദ്യാനമേഖലയിലേയ്ക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. ടരൻഗിറെ ദേശീയോദ്യാനത്തിനു വളരെ അടുത്തായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 20 December 2015. Retrieved 22 December 2015.
- ↑ Tanzania National Parks official website Lake Manyara National Park Archived 2012-04-30 at the Wayback Machine.