ലേക്ക് അർപി ദേശീയോദ്യാനം,[1] അർമേനിയയിലെ നാല് സംരക്ഷിത ദേശീയോദ്യാനങ്ങളിലൊന്നാണ്.[2] 250 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം വടക്കുപടിഞ്ഞാറൻ ഷിറാക് പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്. 2009 ൽ സ്ഥാപിതമായ ഇത് സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിൽ ഷിറാക്, ജാവ്ഖെട്ടി പീഠഭൂമിയിലെ അർപി തടാകത്തിന് ചുറ്റുമായാണ് സ്ഥിതി ചെയ്യുന്നത്. ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറൻ ഭാഗം യെഗ്നഖാഗ് പർവതങ്ങളാലും വടക്കുപടിഞ്ഞാറൻ ഭാഗം ജാവ്ഖെട്ടി പർവതനിരകളാലും വലയം ചെയ്യപ്പെട്ടിരിക്കുന്നു.

ലേക്ക് അർപി ദേശീയോദ്യാനം
Location the park in Armenia
Location the park in Armenia
Map of Armenia
LocationShirak Province,  Armenia
Coordinates41°03′16″N 43°38′35″E / 41.05444°N 43.64306°E / 41.05444; 43.64306
Area250 കി.m2 (97 ച മൈ)
Established2009 (2009)
Governing bodyMinistry of Nature Protection, Armenia
  1. Hunter, Danny (2012-06-25). Crop Wild Relatives: A Manual of in situ Conservation (in ഇംഗ്ലീഷ്). Routledge. ISBN 9781136538230.
  2. "Lake Arpi in Armenia". Archived from the original on 2020-08-03. Retrieved 2019-10-27.