ലെസ്ലി ക്ലോഡിയസ്

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഇന്ത്യയുടെ ഇതിഹാസ ഹോക്കിതാരമായിരുന്നു ലെസ്ലി ക്ലോഡിയസ് (25 മാർച്ച് 1927[1] - 20 December 2012[2]) ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡലുകളെന്ന ഗിന്നസ് റെക്കോഡ് ക്ലോഡിയസിന്റെയും ഉധംസിങ്ങിന്റെയും പേരിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.[3]

Leslie Walter Claudius
Personal information
Born (1927-03-25)25 മാർച്ച് 1927
Bilaspur, British India
Died 20 ഡിസംബർ 2012(2012-12-20) (പ്രായം 85)
Kolkata, West Bengal, India
Height 5 ft 4 in
Playing position Halfback
Senior career
Years Team Apps (Gls)

Bengal Nagpur Railway

Calcutta Customs Club
National team
1948–1960 India 100+

ജീവിതരേഖ

തിരുത്തുക

ഛത്തിസ്ഗഡിലെ ബിലാസ്പൂരിൽ ജനിച്ച ലെസ്ലി വാൾട്ടർ ക്ലോഡിയസ് ഇന്ത്യൻ ഹോക്കിയുടെ പ്രതാപകാലത്ത് ടീം അംഗമായിരുന്നു ക്ലോഡിയസ്. 1948(ലണ്ടൻ ), 1952(ഹെൽസിങ്കി), 1956(മെൽബൺ ) ഒളിമ്പിക്‌സുകളിൽ ഇന്ത്യ സ്വർണം നേടുമ്പോൾ ടീമിലെ കരുത്തനായ താരമായിരുന്നു ക്ലോഡിയസ്. 1960-ലെ റോം ഒളിമ്പിക്‌സിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.[4] ധ്യാൻചന്ദിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായാണ് ക്ലോഡിയസ് അറിയപ്പെടുന്നത്. റൈറ്റ് ഹാഫായി കളിച്ചിരുന്ന അദ്ദേഹത്തിൻറെ ഡ്രിബ്ളിങ്ങും പാസിങ്ങും അനുപമമായിരുന്നു.[5]

1974, '78 ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യൻ ടീം മാനേജരായും കുറേക്കാലും സെലക്ടറായും പ്രവർത്തിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • 1971ൽ പത്മശ്രീ
  1. "Olympics". sports-reference. Archived from the original on 2009-02-16. Retrieved 20 December 2012.
  2. "Hockey legend Leslie Claudius passes away" (in English). DNA India. PTI. 20 ഡിസംബർ 2012. Retrieved 2012-12-20. {{cite news}}: Unknown parameter |month= ignored (help)CS1 maint: date and year (link) CS1 maint: unrecognized language (link)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-21. Retrieved 2012-12-21.
  4. http://www.livevartha.com/read-more.php?id=28155[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.metrovaartha.com/2012/12/20234848/hockey.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ലെസ്ലി_ക്ലോഡിയസ്&oldid=3700617" എന്ന താളിൽനിന്ന് ശേഖരിച്ചത്