ലെസ്റ്റർ അല്ലൻ പെൽട്ടൺ Lester Allan Pelton (സെപ്റ്റംബർ 5, 1829 – മാർച്ച് 14, 1908) ഒരു അമേരിക്കൻ ഉപജ്ഞാതാവാണ്.അമേരിക്കയിലും ലോകത്തെമ്പാടും വിദ്യുച്ഛക്തിയിലും ജലവൈദ്യുതിയിലും കാര്യമായ സംഭാവനകൾ നൽകിയ ആളാണ് അദ്ദേഹം. ജലവൈദ്യുതി രംഗത്തെ പിതാവായി അദ്ദേഹത്തെ കരുതിപ്പോരുന്നു. അദ്ദേഹം രൂപകല്പന ചെയ്ത പെൽട്ടൺ ടർബൈനുകൾ ആണ് ഇന്ന് ലോകത്തിലെ പല ജലവൈദ്യുത നിലയങ്ങളിലും പ്രവർത്തിക്കുന്നത്. [1]

Lester Allen Pelton
ജനനംSeptember 5, 1829
മരണംMarch 14, 1908 (1908-03-15) (aged 78)
തൊഴിൽInventor
പുരസ്കാരങ്ങൾElliott Cresson Medal (1895)

ജീവിതരേഖ തിരുത്തുക

ലെസ്റ്റർ പെൾട്ടൺ അമേരിക്കയിലെ ഒഹയോ സംസ്ഥാനത്തുള്ള വെർമീലിയണിലുള്ള ഒരു മരക്കുടിലിലാണ് ജനിച്ചത്. [2] [3] അദ്ദേഹത്തിൻ്റെ മുത്തച്ഛൻ കാപ്റ്റൻ ജോസയാ പെൽട്ടൺ തൻ്റെ സമ്പാദ്യം മുഴുവനും 1812 കാലത്തെ യുദ്ധത്തിൽ നഷ്ടപ്പെട്ടയാളാണ്. അതിനുശേഷം അദ്ദേഹം കുടുംബത്തെ ഒഹയോവിലേക്ക് പറിച്ചുനട്ടു. .[3][4] ലെസ്റ്ററിൻ്റെ പിതാവ് അല്ലൻ പെൽട്ടനും മാതാവ് ഫാനി കഡ്ഡിബാക്കുമായിരുന്നു. ബാല്യകാലത്ത് ലെസ്റ്റർ കുടുംബത്തിൻ്റെ കൃഷിയിടത്തിൽ ജോലി ചെയ്യുകയും കഡ്ഡിബാക്ക് ഗ്രേഡ് സ്കൂളിൽ പഠിക്കുകയും ചെയ്തു. [5]

1850 ഇൽ യുവാവായ ലെസ്റ്ററും അവിടങ്ങളിലുള്ള മറ്റു യുവാക്കളും കാലിഫോർണിയിലെ സ്വർണ്ണ ഖനികളിൽ ജോലിചെയ്യുവാനായി ഒഹയോ വിട്ടു. സ്വർണ്ണ ഖനനത്തിൽ കാര്യമായ ഭാവി ഇല്ലായിരുന്നു അദ്ദേഹത്തിനെങ്കിലും അവിടെയുള്ള സാക്രമെൻ്റോ നദിയിൽ നിന്ന് മീൻ പിടിക്കുകയും അത് അവിടെ തന്നെ വിൽകുവാനും ലെസ്റ്ററിനു കഴിഞ്ഞിരുന്നു. മരപ്പണിക്കാരനായും അദ്ദേഹം പ്രവർത്തിച്ചു. 1860 ഇൽ അടുത്തുള്ള സിയറ നെവാഡയിൽ സ്വർണ്ണനിക്ഷേപം കണ്ടെത്തപ്പെട്ടതിനെ തുടർന്ന് അദ്ദേഹം കാലിഫോർണിയയിലെ കാംപ്ടൺവില്ലേയിലെക്ക് കുടിയേറി. അവിടെ ഒരു തടിമില്ലിലായിരുന്നു അദ്ദേഹത്തിനു ജോലി. ലെസ്റ്റർ കൂടുതൽ സമയവും ഖനിയുടെ പ്രവർത്തനങ്ങൾ പഠിക്കാൻ ചിലവിട്ടു. ഇത് അദ്ദേഹത്തിനു ഖനനത്തെക്കുറിച്ചും അതിൽ ഉപയോഗിക്കുന്ന എഞ്ചിനീയറിങ് തത്വങ്ങളെക്കു റിച്ചും നല്ല അറിവ് അദ്ദേഹത്തിനു പ്രദാനം ചെയ്തു.[6]

പെൽട്ടൺ ജലച്ചക്രത്തിൻ്റെ കണ്ടുപിടുത്തം തിരുത്തുക

 
പെൽട്ടണിൻ്റെ ഒ റിജിനൽ പേറ്റൻ്റ് കിട്ടിയ രൂപരേഖ (ഒക്ടോബർ 1880)
 
പെൽട്ടൻ വീൽ 1880, നെവഡ സിറ്റിയിലെ മൈനേർസ് മൂശയിൽ നിർമ്മിച്ചത്

ഖനിയിലെ വൈദ്യുതിക്കായി പ്രധാനമായും നിരാവി യന്ത്രങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇത് വളരെയധികം വിറക് കത്തിക്കാൻ കാരണമാക്കുകയും തന്മൂലം അടുത്തുണ്ടായിരുന്ന കാടുകൾ വെട്ടിത്തെളിക്കുന്നതിലും എത്തിനിന്നു. ജലച്ചക്രങ്ങളും വൈദ്യുതിക്കായി ഉപയോഗിച്ചിരുന്നു എങ്കിലും അവയെല്ലാം മലകളിൽ നിന്ന് പ്രവഹിച്ചിരുന്ന വെള്ളത്തിൻ്റെ ശക്തി ഊറ്റിയെടുക്കുന്നതിൽ വിജയിച്ചിരുന്നവയായിരുന്നില്ല. 1939 ൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലെ ഡബ്ല്യു. എഫ്. ഡുറാൻ്റ് പ്രസ്താവിക്കുന്നത് പ്രകാരം പെൽട്ടണിൻ്റെ കണ്ടുപിടുത്തം ആകസ്മികമായ ഒന്നാണ്. പെൽട്ടൺ ഒരു ജലച്ചക്രം പ്രവർത്തിക്കുന്നത് നോക്കിക്കാണുകയായിരുന്നു. അതിനിടക്കാണ് ജലച്ചക്രത്തിൻ്റെ ചക്രം ഘടിപ്പിച്ചിരുന്ന താക്കോൽ പെട്ടന്നെ തെന്നി മാറിയത്. ഇത് കാരണം ചക്രത്തിന് സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്തു. ഇത് കാരണം ജലപ്രവാഹം അതിലെ കപ്പുകളിൽ പതിക്കേണ്ടതിനു പകരം അതിൻ്റെ അരികുകളിൽ പതിക്കാൻ തുടങ്ങുകയും അതു മൂലം ജലച്ചക്രത്തിൻ്റെ ഗതി തിരിയുകയും വേഗത വർദ്ധിക്കുകയും ചെയ്തു. അതായിരുന്നു ലെസ്റ്റർ പെൽട്ടണിൻ്റെ കണ്ടുപിടുത്തം. സാധാരണ ടർബൈനുകളിൽ കപ്പിൻ്റെ മധ്യഭാഗത്തായി ജലം പതിക്കുകയും കുത്തിത്തെറിക്കുന്ന ജലം അതിൻ്റെ വേഗത തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.[6]

പരീക്ഷണ നീരീക്ഷണങ്ങളിലൂടെ ലെസ്റ്റർ, നൈറ്റ് മൂശയിൽ പണികഴിപ്പിച്ച നൈറ്റ് വീലിൻ്റെ ശേഷി വർദ്ധിപ്പിച്ചു. ഈ ജലച്ചക്രത്തിൽ ജലം പതിക്കുന്നയിടം അല്പം മാറ്റിയായിരുന്നു സ്ഥാപിച്ചത്. മാത്രവുമല്ല ജലപ്രവാഹം ചരിച്ച് പതിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. അതേ സമയത്ത് മുറിഞ്ഞ ആകൃതിയിലുള്ള കപ്പുപയോഗിച്ചും അദ്ദേഹം പരീക്ഷണം തുടർന്നു.

റഫറൻസുകൾ തിരുത്തുക

  1. "Lester Allen Pelton". Hall of Fame / Inventor Profile. National Inventors Hall of Fame. Archived from the original on December 19, 2012. Retrieved July 29, 2011.
  2. Land-deeds of Huron County, Ohio, 1815–1838
  3. 3.0 3.1 Genealogy of the Pelton Family in America; 1892, by J.M. Pelton
  4. (gov.) tax-delinquency records of Huron County, Ohio, 1826
  5. "Lester Allan Pelton: father of hydroelectric power". Richard Neale "Rich" Tarrant. Retrieved July 29, 2011.
  6. 6.0 6.1 "Planetary Gravity-Assist and the Pelton Turbine". Phy6.org. David P. Stern. Retrieved July 28, 2011.
"https://ml.wikipedia.org/w/index.php?title=ലെസ്റ്റർ_അല്ലൻ_പെൽട്ടൺ&oldid=3975074" എന്ന താളിൽനിന്ന് ശേഖരിച്ചത്