ലെറ്റിഷ്യ മക്ലിന്റോക്ക്
ലെറ്റിഷ്യ മക്ലിന്റോക്ക് (12 ഫെബ്രുവരി 1835-1917), എഴുത്തുകാരിയും ആദ്യത്തെ പ്രാദേശിക ഐറിഷ് നാടോടി ശാസ്ത്രജ്ഞയുമായിരുന്നു.
Letitia McClintock | |
---|---|
ജനനം | 12 February 1835 |
മരണം | 1917 |
ജീവിതരേഖ
തിരുത്തുക1835 ഫെബ്രുവരി 12 ന് കൗണ്ടി ഡൊനെഗലിൽ റോബർട്ട് മക്ലിന്റോക്കിന്റെയും മാർഗരറ്റ് മക്കന്റെയും മകളായി ലെറ്റിഷ്യ മക്ലിന്റോക്ക് ജനിച്ചു. ജീവിതകാലം മുഴുവൻ അവർ കുടുംബത്തോടൊപ്പം താമസിച്ചു. താൻ വളർന്ന ഡൺമോറിനും കിൽറിയയ്ക്കും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള നാടോടി കഥകളുടെ എഴുത്തുകാരിയായും സമാഹർത്താവായും പ്രവർത്തിച്ചു. 1878-ൽ അവർ ഡബ്ലിൻ യൂണിവേഴ്സിറ്റി മാഗസിനിൽ സംഭാവന നൽകി. ആന്റി-ലാൻഡ് ലീഗ് സ്വരമുള്ള നോവലുകളും അവർ എഴുതി. ഡബ്ല്യു.ബി. യീറ്റ്‌സിന് അവരുടെ നാടോടി കഥകളെക്കുറിച്ച് വളരെയധികം മതിപ്പുണ്ടായിരുന്നു. 1888-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഫെയറി ആൻഡ് ഫോക്ക് ടെയിൽസ് ഓഫ് ഐറിഷ് പീസെന്ററി പുസ്തകത്തിൽ നിരവധി കഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 1901-ൽ ഡെറിയിലെ ആർഡ്‌മോറിലെ സഹോദരി ആലീസ് സ്മിത്തിനൊപ്പവും 1911-ൽ ക്ലോണ്ടാവാഡോഗിലെ ക്രോഗ്രോസിലെ സഹോദരി ഇസബെൽ ബാർട്ടനുമൊപ്പമായിരുന്നു അവർ താമസിച്ചിരുന്നത്. 1917-ൽ മക്ലിന്റോക്ക് മരിച്ചു.[1][2][3][4][5][6][7][8][9][10]
ഗ്രന്ഥസൂചിക
തിരുത്തുക- സെവൻ ഐറിഷ് ടേൽസ് (1857)
- എ ബോയ്കോട്ടെഡ് ഹൗസ്ഹോൾഡ് (1881).
- ആലീസ്'സ് പൂപിൾ (1883)
- സർ സ്പാംഗിൾ ആന്റ് ദി ഡിംഗി ഹെൻ
- ദി കോട്ടേജേഴ്സ് ഓഫ് ഗ്ലെൻകാരൻ (1869)
- ദി മാർച്ച് ഓഫ് ലോയൽറ്റി (1884)
അവലംബം
തിരുത്തുക- ↑ "Award-winning travel writer, historian and author based in Ireland". Turtle Bunbury. 2019-03-28. Retrieved 2019-09-20.
- ↑ "Letitia McClintock". Ricorso. Retrieved 2019-09-20.
- ↑ "At the Circulating Library Author Information: Letitia McClintock". Victoria Research Web. 2019-07-09. Retrieved 2019-09-20.
- ↑ "Alice's Pupil, by Letitia McClintock (Nisbet and Co.), is a » 15 Dec 1883 » The Spectator Archive". The Spectator Archive. 2013-06-10. Retrieved 2019-09-20.
- ↑ McCourt, J. (2015). Writing the Frontier: Anthony Trollope between Britain and Ireland. OUP Oxford. p. 253. ISBN 978-0-19-104590-5. Retrieved 2019-09-20.
- ↑ Ventura, V. (2017). Fairies, Pookas, and Changelings: A Complete Guide to the Wild and Wicked Enchanted Realm. Red Wheel Weiser. p. 114. ISBN 978-1-63341-044-2. Retrieved 2019-09-20.
- ↑ Carrassi, V.; Wren, K. (2012). The Irish Fairy Tale: A Narrative Tradition from the Middle Ages to Yeats and Stephens. G - Reference, Information and Interdisciplinary Subjects Series. John Cabot University Press. p. 50. ISBN 978-1-61149-380-1. Retrieved 2019-09-20.
- ↑ O'Brien, James H. (1983). "Reviewed work: W. B. Yeats and Irish Folklore, Mary Helen Thuente". The Canadian Journal of Irish Studies. 9 (2): 100–102. doi:10.2307/25512581. JSTOR 25512581.
- ↑ "1901 Census Dunmore, parish of Killea, Co Donegal". Donegal Genealogy Resources. 1908-11-11. Retrieved 2019-09-20.
- ↑ McClintock. "National Archives: Census of Ireland 1911". www.census.nationalarchives.ie.