ലെയ്മാ ഗ്ബോവീ
ലൈബീരിയൻ സ്വദേശിനിയായ ഒരു സാമൂഹിക പ്രവർത്തകയാണ് ലെയ്മാ റോബർട്ടാ ഗ്ബോവീ. ലൈബീരിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനായി സ്ത്രീകളെ സംഘടിപ്പിച്ച് 2002-ൽ അന്നത്തെ ലൈബീരിയൻ പ്രസിഡന്റിനെതിരേ സമരത്തിലൂടെയാണ് അവർ അന്താരാഷ്ട്ര മാധ്യമശ്രദ്ധ നേടുന്നത്. ആഭ്യന്തര യുദ്ധകാലത്തും അതിനു ശേഷവും ലൈബീരിയൻ സ്ത്രീകളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി നടത്തിയ നിർഭയമായ പോരാട്ടങ്ങൾ 39 വയസുള്ള ലെയ്മയെ 2011 നോബൽ സമാധാന പുരസ്ക്കാരത്തിന് അർഹയാക്കി. ലൈബീരിയക്കാരായ എലൻ ജോൺസൺ സർലീഫ്, യമനിലെ മനുഷ്യാവകാശപ്രവർത്തകയായ തവക്കുൽ കർമാൻ എന്നിവർ ലെയ്മയോടൊപ്പം നോബൽ പങ്കിട്ടു.
ലെയ്മാ റോബർട്ടാ ഗ്ബോവീ | |
---|---|
ജനനം | ലൈബീരിയ |
ദേശീയത | ലൈബീരിയൻ |
തൊഴിൽ | സാമൂഹിക പ്രവർത്തക |
അറിയപ്പെടുന്നത് | വുമൺ ഓഫ് ലൈബീരിയ മാസ്സ് ആക്ഷൻ ഫോർ പീസ്, പ്രേ ദ ഡെവിൾ ബാക്ക് ടു ഹെൽ |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം 2011 |
“സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധാനപാലനത്തിനുള്ള പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങൾ” മുൻനിർത്തിയാണു് ഇവർ മൂവർക്കും നോബൽ സമ്മാനം നൽകപ്പെട്ടതു്.
അവലംബം
തിരുത്തുക- http://pravasabhumi.com/index.php/component/content/article/122-international/930-2011-10-08-00-02-32.html Archived 2016-03-04 at the Wayback Machine.