ലെമ്മിങ്
ഒരിനം മണ്ണെലിയാണ് ലെമ്മിങ്. ഏകദേശം 13 സെ.മീ. ഓളം നീളവും 100 ഗ്രാമോളം ഭാരവും ഇവയ്ക്കുണ്ടാകും. നീളമുള്ള രോമങ്ങളാൽ ആവൃതമായ ശരീരമാണിതിനുള്ളത്. ചെറിയ വാലാണ് ലെമ്മിങിന്റേത്. ഇതൊരു സസ്യാഹാരിയാണ്. വളരെ വേഗം പെറ്റുപെരുകാനുള്ള കഴിവുണ്ട് ഇവയ്ക്ക്. നോർവേ, സ്വീഡൻ, ഫിൻലൻഡ്, റഷ്യ തുടങ്ങിയ ഇടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. തണപ്പുകാലാവസ്ഥയാണെങ്കിലും ശിശിരനിദ്രാസ്വഭാവം പ്രകടിപ്പിക്കാറില്ല.
ലെമ്മിങ് | |
---|---|
Norway lemming (Lemmus lemmus) | |
Scientific classification | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Rodentia |
Family: | Cricetidae |
Subfamily: | Arvicolinae |
Groups included | |
| |
Cladistically included but traditionally excluded taxa | |
|
കൂട്ടആത്മഹത്യ
തിരുത്തുകപെറ്റുപെരുകിക്കഴിയുമ്പോൾ ഇവ കൂട്ടമായി ആത്മഹത്യ ചെയ്യാറുണ്ട് എന്നൊരു വിശ്വാസം ശാസ്ത്രജ്ഞർക്കിടയിൽത്തന്നെ നിലനിന്നിരുന്നു. എന്നാൽ ഈ വിശ്വാസം ശരിയല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുതിയ പ്രദേശങ്ങൾ തേടിയുള്ള ദേശാടനത്തിനിടയിൽ സ്വാഭാവികമായി സംഭവിക്കുന്ന അപകടങ്ങൾ മാത്രമാണിതെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നീളമുള്ള നദികൾ നീന്തിക്കടക്കുന്നതിനിടയിലാണ് പലപ്പോഴും ഈ കുട്ടമരണങ്ങൾ സംഭവിക്കുന്നത്. [1]