തെക്കൻ ചൈനയിലെ ജാങ്ക്ഷി പ്രവിശ്യയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പർവ്വതമാണ് ലൂ പർവ്വതം അഥവാ ലൂഷാൻ(ചൈനീസ്: 庐山; ഇംഗ്ലീഷ്: Mount Lu or Lushan ). കുവാങ്ലു എന്നും ഇത് അറിയപ്പെടുന്നു. ചൈനയിലെ തന്നെ ഒരു വിഖ്യാതമായ പർവ്വതനിരയാണ് ലൂഷാൻ. ദീർഘവൃത്താകൃതിയിലുള്ള ഇതിന് 25കി.മീ നീളവും 10കി.മീ വീതിയുമുണ്ട്. ഇതിന്റെ വടക്കുഭാഗത്തായ് യാങ്ടിസി നദിയും ഒഴുകുന്നു. ലൂഷാൻ പർവ്വതനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ദഹാൻയാങ്(Dahanyang Peak). സമുദ്രനിരപ്പിൽനിന്നും 1474മീറ്ററാണിതിന്റെ ഉയരം. ഗാംഭീര്യത്തിലും സൗന്ദര്യത്തിലും ഉയരത്തിലും പ്രസിദ്ധിയാർജ്ജിച്ച ഒരു പർവ്വതമാണ് ലൂഷാൻ. 1996ൽ ഈ ദേശീയോദ്യാനത്തിന് ലോക പൈതൃക പദവി ലഭിച്ചു.

ലൂഷാൻ ദേശീയോദ്യാനം
Lushan National Park
ലൂഷാനിലെ ഒരു സൂര്യോദയം.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംചൈന Edit this on Wikidata
Area282 കി.m2 (3.04×109 sq ft)
മാനദണ്ഡംii, iii, iv, vi
അവലംബം778
നിർദ്ദേശാങ്കം29°34′21″N 115°58′24″E / 29.5725°N 115.97333333333°E / 29.5725; 115.97333333333
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

ചിത്രശാലതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലൂ_പർവ്വതം&oldid=3703363" എന്ന താളിൽനിന്ന് ശേഖരിച്ചത്