തിരുവനന്തപുരം ലൂർദ് ഫൊറോന വിശ്വ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ലൂർദിൽ പരിശുദ്ധ ദൈവ മാതാവ് ആദ്യമായ് പ്രത്യക്ഷപെട്ടത്തിന്റെ (1858 ഫെബ്രുവരി 11 ) ശതാബ്ദിയാഘോഷ വേളയിൽ കേരളം തലസ്ഥാന നഗരിയിലെ സീറോ മലബാർ സഭാമക്കൾക്കു അന്നത്തെ ചങ്ങനാശേരി മെത്രാപ്പോലീത്ത മാർ മാത്യു കാവുകാട്ട് പിതാവ് കരുതലോടെ നൽകിയ സമ്മാനമാണ് തിരുവനന്തപുരം ഇടവക. 1959 ഫെബ്രുവരി 11 ആം തീയതി ലൂർദ്ദ്‌ മാതാവിന്റെ തിരുനാൾ ദിനത്തിൽ മാർ മാത്യു കാവുകാട്ട് പിതാവ് തിരുവനന്തപുരം ലൂർദ്ദ്‌ ഇടവക ഉദ്‌ഘാടനം ചെയ്തു. ഇടവകയുടെ പ്രഥമ വികാരിയായി ഫ. ഫാബിയാണ് കളത്തിൽ സി.എം.ഐ. യെ നിയോഗിച്ചു. 1961  മുതൽ   1967 വരെ വികാരിയായിരുന്ന  ബഹു   ജോസഫ് മരുതോലിലച്ചൻ മെച്ചമായ സൗകര്യങ്ങളോടുകൂടിയ ഒരു ചെറിയ ദൈവാലയം പണിയിച്ചു. 1967 മുതൽ 1971 വരെ വികാരിയായിരുന്ന ബഹു കാട്ടടിയച്ചൻ പള്ളി   കുറെകൂടി സൗകര്യമുള്ളതല്]സൗകര്യമുള്ളതാക്കി. 1980 ആഗസ്റ്റ് 16 ന് ഈ  ദൈവാലയം ഫൊറോനാ പദവിയിലേക്ക് ഉയർത്തപ്പെട്ടു .1997 ഫെബ്രുവരി 16 ന് ബഹു ജോസഫ്‌ കുറിഞ്ഞിപ്പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ പണിതീർത്ത പുതിയ ദൈവാലയം ചങ്ങനാശേരി അതിരൂപത അധ്യക്ഷ്യൻ മാർ ജോസഫ് പൗവത്തിൽ  മെത്രാപോലീത്ത കൂദാശ ചെയ്‌തു .2005 ൽ അന്നത്തെ വികാരി ബഹു ജോൺ വി തടത്തിൽ അച്ചനെ തെക്കൻ മേഖലാ മിഷൻ കോർഡിനേറ്റർ അയി നിയമിച്ചു . 2010 ൽ തെക്കൻ മേഖലയുടെ പ്രത്യേക ചുമതലയുള്ള വികാരി ജനറാൾ അയി അച്ചനെ നിയമിച്ചു.  

"https://ml.wikipedia.org/w/index.php?title=ലൂർദ്_ഫൊറോന_പള്ളി&oldid=4089219" എന്ന താളിൽനിന്ന് ശേഖരിച്ചത്