ലൂസി എഡിത്ത് ഗല്ലറ്റ് (ജീവിതകാലം: 28 സെപ്റ്റംബർ 1876 - 12 നവംബർ 1949) ഒരു ഓസ്‌ട്രേലിയൻ വൈദ്യശാസ്ത്ര പരിശീലകയും മനുഷ്യസ്‌നേഹിയുമായിരുന്നു.

ലൂസി ഗല്ലറ്റ്
ഡോ ലൂസി ഗുല്ലറ്റ്, c.1932
ജനനം
ലൂസി എഡിത്ത് ഗല്ലറ്റ്

(1876-09-28)28 സെപ്റ്റംബർ 1876
മരണം12 നവംബർ 1949(1949-11-12) (പ്രായം 73)
തൊഴിൽവൈദ്യനും മനുഷ്യസ്‌നേഹിയും
അറിയപ്പെടുന്നത്co-founder, Rachel Forster Hospital
ബന്ധുക്കൾHenry Gullett (father)
Henry Somer Gullett (cousin)
Jo Gullett

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ലൂസി എഡിത്ത് ഗല്ലറ്റ് മെൽബണിലെ ഹാവ്തോണിൽ പത്രപ്രവർത്തകനായിരുന്ന ഹെൻറി ഗള്ളറ്റ്, ലൂസി (മുമ്പ് വില്ലി) ദമ്പതികളുടെ മകളായി ജനിച്ചു. അവൾ സിഡ്‌നി ഗേൾസ് ഹൈസ്‌കൂളിലും സിഡ്‌നി സർവ്വകലാശാലയിലും വിദ്യാഭ്യാസം നടത്തുകയും 1902-ൽ ബിരുദം നേടുകയും ചെയ്തു.[1]

1901 മുതൽ 1902 വരെ ക്രൗൺ സ്ട്രീറ്റ് വിമൻസ് ഹോസ്പിറ്റലിലെ ആദ്യത്തെ റസിഡന്റ് മെഡിക്കൽ ഓഫീസറും 1902 മുതൽ 1903 വരെ ബ്രിസ്ബേനിലെ അസുഖബാധിതരായ കുട്ടികൾക്കായുള്ള ആശുപത്രിയിലെ റസിഡന്റ് സർജനുമായിരുന്നു ഗല്ലറ്റ്. 1906 മുതൽ 1911 വരെയുള്ള കാലത്ത് ബാതർസ്റ്റിൽ ജനറൽ പ്രാക്ടീഷണർ ആയിരുന്ന അവർ തന്റെ സഹോദരി മിന്നിയോടൊപ്പം താമസിക്കുന്നതിനായി വഹ്‌റൂംഗയിലേക്ക് മടങ്ങിയെത്തി. മാനസികാരോഗ്യ പരിഷ്കരണത്തിനായി സഹോദരിമാർ ഒരുമിച്ച് പ്രചാരണം നടത്തിയെങ്കിലും വരുമാനം കുറവായതിനാൽ ലൂസിയുടെ മെഡിക്കൽ പരിശീലനം നിരസിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധസമയത്ത് ലിയോണിലെ ഒരു സൈനിക ആശുപത്രിയിൽ റെഡ് ക്രോസിനെ സേവിക്കുന്നതിനായി അവൾ സ്വന്തം ചെലവിൽ യൂറോപ്പിലേക്ക് പോയി.[2] 1919-ൽ ഇൻഫ്ലുവൻസ പകർച്ചവ്യാധിയുടെ സമയത്ത് അവർ സിഡ്നിയിൽ ഒരു മെഡിക്കൽ ഓഫീസറായി സേവനം നടത്തിയിരുന്നു.. 1918 മുതൽ 1932 വരെ അവർ ശിശുക്കൾക്കുള്ള റെൻവിക്ക് ഹോസ്പിറ്റലിൽ ഒരു ഓണററി ഔട്ട്പേഷ്യന്റ് ഫിസിഷ്യൻ ആയിരുന്നു, കൂടാതെ 1934 മുതൽ 1949 വരെ സിഡ്നി ഡിസ്ട്രിക്റ്റ് നഴ്സിംഗ് അസോസിയേഷന്റെ കൗൺസിലറായിരുന്നു.[3]

1921-ൽ ഗുല്ലറ്റ് ന്യൂ സൗത്ത് വെയിൽസ് അസോസിയേഷൻ ഓഫ് രജിസ്ട്രേഡ് മെഡിക്കൽ വുമൺ സ്ഥാപിക്കുകയും അതിൻറെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. സംഘടനയുടെ പ്രസിഡന്റ് ഹാരിയറ്റ് ബിഫെനുമായി ചേർന്ന്, ന്യൂ ഹോസ്പിറ്റൽ ഫോർ വിമൻ ആൻ ചിൽഡ്രൺ സ്ഥാപിക്കുന്നതിൽ അവർ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. അത് പിന്നീട് 1925-ൽ റേച്ചൽ ഫോർസ്റ്റർ ഹോസ്പിറ്റൽ ഫോർ വിമൻ ആൻറ് ചിൽഡ്രൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഗുല്ലറ്റ് 1926-ൽ സെക്രട്ടറി സ്ഥാനം രാജിവച്ചെങ്കിലും പ്രസ്ഥാനത്തിലെ പ്രവർത്തനം തുടർന്നു. 1932 മുതൽ 1949 വരെ വൈസ് പ്രസിഡന്റായി അവർ സേവനമനുഷ്ഠിച്ചു. അവർ 1946-ൽ ലൂസി ഗുല്ലറ്റ് കൺവലസെന്റ് ഹോം തുറന്നു. 1932-ൽ ന്യൂ സൗത്ത് വെയിൽസ് നിയമസഭയിലേക്ക് നോർത്ത് സിഡ്‌നി സീറ്റിൽനിന്ന് സ്വതന്ത്ര വനിതാ സ്ഥാനാർത്ഥിയായി മത്സരിച്ച ഗുല്ലറ്റ് പരാജയപ്പെട്ടു. 1935-ൽ യുണൈറ്റഡ് അസ്സോസിയേഷൻസ് ഓഫ് വിമൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി 1936 മുതൽ 1938 വരെയും 1943 ലും വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

സ്വകാര്യ ജീവിതം

തിരുത്തുക

1943-ൽ, അവളുടെ സഹോദരി മിന്നി മരണമടഞ്ഞതോടെ, ഗള്ളറ്റ് സെലിസ്റ്റ് ജൂൺ ഹോളണ്ടിനൊപ്പം താമസിച്ചു. ദീർഘനാളായി നെഫ്രൈറ്റിസ് ബാധിച്ചിരുന്ന ഗല്ലറ്റ് 1949-ൽ പക്ഷാഘാതം വന്ന് ഏതാനും മാസങ്ങൾക്ക് ശേഷം മരിച്ചു.[4] നിരവധി റഫറൻസ് പുസ്‌തകങ്ങൾ ഉൾപ്പെടെ ന്യൂകാസിൽ പബ്ലിക് ലൈബ്രറിയിലേക്കുള്ള 2,000 പുസ്‌തകങ്ങൾ അവളുടെ വിൽപ്പത്രത്തിൽ ഉൾപ്പെട്ടിരുന്നു.[5]

  1. "Obituary - Dr. Lucy Gullet - The Age (Melbourne, Vic. : 1854 - 1954) - 14 Nov 1949". Trove. Retrieved 2017-05-25.
  2. "Surgery at the Front - Remarkable Work. How the Wounded Are Treated. Described by Dr. Lucy Gullett.- National Advocate (Bathurst, NSW : 1889 - 1954) - 18 Apr 1917". Trove. Retrieved 2017-05-25.
  3. Mitchell, Ann M. (1983). "Gullett, Lucy Edith (1876-1949)". Australian Dictionary of Biography. Vol. 9. Melbourne University Press. ISSN 1833-7538. Retrieved 3 June 2014 – via National Centre of Biography, Australian National University.
  4. Mitchell, Ann M. (1983). "Gullett, Lucy Edith (1876-1949)". Australian Dictionary of Biography. Vol. 9. Melbourne University Press. ISSN 1833-7538. Retrieved 3 June 2014 – via National Centre of Biography, Australian National University.
  5. "2000 Books Left To Newcastle". Newcastle Morning Herald and Miners' Advocate (NSW : 1876 - 1954). 1951-01-25. p. 2. Retrieved 2019-09-03.
"https://ml.wikipedia.org/w/index.php?title=ലൂസി_ഗല്ലറ്റ്&oldid=3850953" എന്ന താളിൽനിന്ന് ശേഖരിച്ചത്