ലൂസി കളപ്പുരയ്ക്കൽ
ലൂസി കളപുര (ജനനംഃ ജൂൺ 05, 1965). വയനാട് ജില്ലയിലെ മാനന്തവാടിയിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിലെ മുൻ അംഗമായിരുന്നു. 2019 ൽ ലൂസി കളപുര തന്റെ ആത്മകഥ കർത്താവിന്റെ നാമത്തിൽ പ്രസിദ്ധീകരിച്ചു. കന്യാസ്ത്രീ മഠങ്ങളിലെ സന്യാസിനികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ ലൂസിക്ക് ഇതിലൂടെ സാധിച്ചു. കേരളക്കര ഒന്നാകെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കർത്താവിന്റെ നാമത്തിൽ.[1][2]
Lucy Kalapura | |
---|---|
ജനനം | കരിക്കോട്ടക്കരി, കണ്ണൂർ | 5 ജൂൺ 1965
പൗരത്വം | ഇന്ത്യൻ |
വിദ്യാഭ്യാസം | സെൻ്റ് തോമസ് ഹൈസ്കൂൾ , കരിക്കോട്ടക്കരി. |
കലാലയം | നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ് |
തൊഴിൽ |
|
അറിയപ്പെടുന്ന കൃതി | കർത്താവിൻ്റെ നാമത്തിൽ |
മാതാപിതാക്ക(ൾ) | കുഞ്ഞേട്ടൻ, റോസാ |
ബന്ധുക്കൾ | സ്കറിയ(വല്യപ്പച്ചൻ) |
ആക്ടിവിസം
തിരുത്തുകകന്യാസ്ത്രീ ആകണമെന്ന് ദൃഡമായ ആഗ്രഹത്തെ തുടർന്നാണ് ലൂസി കളപുര തന്റെ പതിനേഴാം വയസ്സിൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ചേരുന്നത്.
2014നും 2016നും ഇടയിൽ കേരളത്തിലെ കോട്ടയം ജില്ലയിലെ കുറവിലങ്ങാടുള്ള മഠത്തിൽ വച്ച് മറ്റൊരു കന്യാസ്ത്രീയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സംസാരിച്ചതിനാണ് സഭ സിസ്റ്റർ ലൂസിയെ വിമർശിച്ചത്.[1] 2018 ലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ബലാത്സംഗക്കേസിൽ പോലീസ് അറസ്റ്റ് ചെയ്യുനത്. "മതപരമായ ജീവിത തത്വങ്ങൾക്കും" സഭയുടെ നിയമങ്ങൾക്കും വിരുദ്ധമായ ഒരു ജീവിതമാണ് സിസ്റ്റർ ലൂസി നയിക്കുന്നതെന്ന് സഭ ആരോപിച്ചു. അധികാരികൾ അനുമതി നിഷേധിച്ചെങ്കിലും ലൂസി കളപുര ഡ്രൈവിംഗ് ലൈസൻസ് നേടി, ഒരു കാർ ലോൺ എടുത്ത് വാങ്ങിച്ചു.[3][1] 2019 ൽ ലൂസി കളപുര തന്റെ പച്ചയായ ജീവിതാനുഭവങ്ങൾ തുറന്നുകാട്ടുന്ന കർത്താവിന്റെ നാമത്തിൽ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചു. നേരം വൈകി കോൺവെന്റിൽ എത്തുകയും അതോടൊപ്പം ഒരു ടീവി ചാനൽ നടത്തിയ പരിപാടിയിൽ ലൂസി കളപുര പങ്കെടുത്തതും സഭ അധികാരികളിൽ വിയോജിപ്പ് സൃഷ്ടിച്ചു. സന്യാസി വേഷം ധരിക്കാതെ പൊതുസമൂഹത്തിന്റെ മുൻപിൽ വന്നതും ഒരു വനിതാ പത്രപ്രവർത്തകയെ കോൺവെന്റിൽ താമസിക്കാൻ അനുവാദം കൊടുത്തതും ലൂസിയെ കൂടുതൽ ദുരിതത്തിലാക്കി.[2] മതിയായ കാരണങ്ങൾ ഇല്ലാതെ ഇത്തരത്തിലുള്ള പ്രവർത്തികൾ തുടർന്നാൽ സഭയിൽ നിന്നും പുറത്താക്കുമെന്നായിരുന്നു 2019 ൽ ലൂസിക്ക് ലഭിച്ച മുന്നറിയിപ്പ് കത്തിൽ പറഞ്ഞിരുന്നത്.[4][5][6]
പരാമർശങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 "Sister Lucy, who protested against Bishop Franco, expelled, but she vows to continue fight". OnManorama (in ഇംഗ്ലീഷ്). Retrieved 24 August 2019.
- ↑ 2.0 2.1 "Sr Lucy Kalappurakkal receives third notice with warning of expulsion". Deccan Chronicle (in ഇംഗ്ലീഷ്). 17 February 2019. Retrieved 24 August 2019.
- ↑ "Sr Lucy Kalappura in Janakeiya Kodathi | സിസ്റ്റർ ലൂസി ജനകീയ കോടതിയിൽ | Part - 1 | Ep# 10 - YouTube". www.youtube.com. Retrieved 2020-12-30.
- ↑ "Sr Lucy Kalappura receives third notice with warning of expulsion". Deccan Chronicle (in ഇംഗ്ലീഷ്). 17 February 2019. Retrieved 24 August 2019.
- ↑ "Church sacks nun who protested against rape-accused Bishop Mulakkal". National Herald (in ഇംഗ്ലീഷ്). Retrieved 24 August 2019.
- ↑ "Sister Lucy raises hash criticism against Church". Keralakaumudi Daily. Retrieved 24 August 2019.
- ↑ "സിസ്റ്റർ ലൂസി കളപ്പുരക്കൽ മുടങ്ങിയ എൽ.എൽ.ബി പഠനം തുടർന്ന് പഠിക്കുന്നു."[പ്രവർത്തിക്കാത്ത കണ്ണി] 2/12/2022 Malabar Updates