ലൂയിസ ബേൺസ് ( c. 1869-1958) ഒരു അമേരിക്കൻ ഓസ്റ്റിയോപതിക് ഫിസിഷ്യനും ഓസ്റ്റിയോപതിക് മെഡിസിനിൽ ഗവേഷകയുമായിരുന്നു. [1] ഇംഗ്ലീഷ്:Louisa Burns.

വിദ്യാഭ്യാസം

തിരുത്തുക

1869-ൽ ഇന്ത്യാനയിലാണ് ലൂയിസ ജനിച്ചത്. ബോർഡൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് [2] 1892 -ൽ സയൻസ് ബിരുദം നേടിയ അവർ പിന്നീട് സ്കൂൾ അധ്യാപികയായി. സ്‌പൈനൽ മെനിഞ്ചൈറ്റിസ് എന്ന അസുഖം ബാധിച്ചതിനെ തുടർന്നാണ് ഓസ്റ്റിയോപതിക് മെഡിസിനോടുള്ള അവളുടെ താൽപര്യം വികസിച്ചത്, ഓസ്റ്റിയോപതിക് ചികിത്സയിലൂടെ അതിന്റെ വയ്യാതെ ആയ ലൂയിസയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചു . [2] 1903-ൽ പസഫിക് കോളേജ് ഓഫ് ഓസ്റ്റിയോപ്പതിയിൽ നിന്ന് ഓസ്റ്റിയോപതിക് മെഡിസിൻ ബിരുദം നേടി. തുടർന്ന് അവർ ബോർഡൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസും പസഫിക് കോളേജ് ഓഫ് ഓസ്റ്റിയോപ്പതിയിൽ നിന്ന് ഡോക്ടർ ഓഫ് സയൻസ് ബിരുദവും നേടി.

റഫറൻസുകൾ

തിരുത്തുക
  1. "Research on Osteopathic Manipulative Medicine (OMM) | Louisa Burns Osteopathic Research Committee | AAO". www.academyofosteopathy.org. Archived from the original on 2021-11-27. Retrieved 2023-01-24.
  2. 2.0 2.1 https://www.aacom.org/docs/default-source/med-ed-presentations/history-of-osteopathic-research-ecop-spring-2011-published-abbreviated.pdf Archived 2021-12-28 at the Wayback Machine. [bare URL PDF]
"https://ml.wikipedia.org/w/index.php?title=ലൂയിസ_ബഴ്ൺസ്&oldid=3906223" എന്ന താളിൽനിന്ന് ശേഖരിച്ചത്