ലൂയിസ ന്യൂബാവർ

ജർമ്മൻ കാലാവസ്ഥാ പ്രവർത്തക

ഒരു ജർമ്മൻ കാലാവസ്ഥാ പ്രവർത്തകയാണ് ലൂയിസ-മാരി ന്യൂബാവർ' (ജനനം: 21 ഏപ്രിൽ 1996)[1]. ജർമ്മനിയിലെ കാലാവസ്ഥാ പ്രസ്ഥാനത്തിനായുള്ള സ്കൂൾ സമരത്തിന്റെ പ്രധാന സംഘാടകരിലൊരാളാണ് അവർ. ഇതിനെ ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ എന്ന പേരിലാണ് വിളിക്കുന്നത്. [2][3] പാരീസ് കരാറുമായി പൊരുത്തപ്പെടുന്നതും മറികടക്കുന്നതുമായ ഒരു കാലാവസ്ഥാ നയത്തെ അവർ വാദിക്കുന്നു. അലയൻസ് 90 / ദി ഗ്രീൻസ് ആൻഡ് ഗ്രീൻ യൂത്ത് അംഗമാണ് ന്യൂബാവർ.[4]

ലൂയിസ ന്യൂബാവർ
Luisa Neubauer, 05.05.2019 (cropped).jpg
ജനനം
ലൂയിസ-മാരി ന്യൂബാവർ

(1996-04-21) 21 ഏപ്രിൽ 1996  (25 വയസ്സ്)
ദേശീയതജർമ്മൻ
തൊഴിൽClimate activist
പ്രസ്ഥാനംസ്‌കൂൾ സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്
Luisa-Marie Neubauer (on the left) with Greta Thunberg (on the right) in March 2019, during a climate protest in Hamburg.
Luisa Neubauer at TINCON re:publica at Berlin-Kreuzberg on 7 May 2019

ജീവിതരേഖതിരുത്തുക

നാല് സഹോദരങ്ങളിൽ ഇളയവളായി ഹാംബർഗിൽ ന്യൂബാവർ ജനിച്ചു. അവരുടെ അമ്മ ഒരു നഴ്സാണ്. [4]അവരുടെ മുത്തശ്ശി ഫീകോ റെംത്സ്മയെ വിവാഹം കഴിച്ചു. അവർ 1980 കളിലെ ആണവ വിരുദ്ധ പ്രസ്ഥാനത്തിൽ ഏർപ്പെടുകയും കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ച് ലൂയിസ ന്യൂബാവറിനെ ബോധവൽക്കരിക്കുകയും ടാസ് സഹകരണസംഘത്തിന്റെ ഓഹരി അവർക്ക് നൽകുകയും ചെയ്തു. [5] 1975 വരെ റീംസ്മ കമ്പനിയിൽ ഒരു പ്രധാന സ്ഥാനം വഹിച്ച റെംത്സ്മാ കുടുംബത്തിലെ അവസാന അംഗമായിരുന്നു ഫീകോ റെംത്സ്മ. മറ്റു കാര്യങ്ങളുടെ കൂട്ടത്തിൽ വിദേശ ബിസിനസിന്റെയും സിഗാർ ബിസിനസിന്റെയും ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു.[6][7][8] ജർമ്മനിയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നാണ് റെംത്സ്മ കുടുംബം. കുടുംബത്തിന്റെ മൂന്ന് ഭാഗങ്ങൾക്കും 1.45 ബില്യൺ യൂറോയുടെ ആസ്തി ഉണ്ട്. [9] അവരുടെ മൂത്ത സഹോദരങ്ങളിൽ രണ്ടുപേർ ലണ്ടനിലാണ് താമസിക്കുന്നത്.[10] അവരുടെ കസിൻ കാർല റിംത്സ്മയും ഒരു കാലാവസ്ഥാ പ്രവർത്തകയാണ്.[11]

ന്യൂബാവർ ഹാംബർഗ്-ഇസർബ്രൂക്ക് ജില്ലയിലാണ് വളർന്നത്. 2014 ൽ ഹാംബർഗ്-ബ്ലാങ്കനീസിലെ മരിയൻ-ഡാൻഹോഫ്-ജിംനേഷ്യം [de] ഹൈസ്കൂൾ ഡിപ്ലോമ പൂർത്തിയാക്കി. [12] ബിരുദം നേടിയ ഒരു വർഷത്തിൽ ടാൻസാനിയയിലെ ഒരു വികസന സഹായ പദ്ധതിയിലും ഇംഗ്ലണ്ടിലെ ഒരു പാരിസ്ഥിതിക ഫാമിലും ജോലി ചെയ്തു.[13]2015 ൽ അവർ ഗട്ടിംഗെൻ സർവകലാശാലയിൽ ഭൂമിശാസ്ത്രം പഠിക്കാൻ തുടങ്ങി. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ വിദേശത്ത് ഒരു സെമസ്റ്റർ പഠിച്ച അവർ ജർമ്മൻ സർക്കാരിൽ നിന്നും [14]അലയൻസ് 90 / ദി ഗ്രീൻസ് അഫിലിയേറ്റഡ് ഹെൻ‌റിക് ബോൾ ഫൗണ്ടേഷനിൽ നിന്നും സ്കോളർഷിപ്പ് നേടി.[15]2020 ൽ സയൻസ് ബിരുദത്തിൽ അവർ പഠനം പൂർത്തിയാക്കി.[16]

അവലംബംതിരുത്തുക

 1. Neubauer, Luisa (2019). "Bewerbung um einen Platz im Europawahlkampfteam der Grünen Jugend". Grüne Jugend (ഭാഷ: ജർമ്മൻ). മൂലതാളിൽ നിന്നും 2019-02-09-ന് ആർക്കൈവ് ചെയ്തത്.
 2. Traufetter, Interview Conducted By Gerald; Amann, Melanie (2019-03-19). "The Climate Activist vs. the Economics Minister: 'My Generation Has Been Fooled'". Spiegel Online. ശേഖരിച്ചത് 2019-09-24.
 3. Graham-Harrison, Emma (2019-08-10). "Greta Thunberg takes climate fight to Germany's threatened Hambach Forest". The Observer (ഭാഷ: ഇംഗ്ലീഷ്). ISSN 0029-7712. ശേഖരിച്ചത് 2019-09-24.
 4. 4.0 4.1 Güßgen, Florian (2019-05-22). "Luisa Neubauer, die Laut-Sprecherin bei "Fridays for Future"". stern.de (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 2020-01-14.
 5. Unfried, Peter (2020-02-27). "Ein Profi des Protestes". Rolling Stone. 305: 81.
 6. "Feiko Reemtsma". abendblatt.de (ഭാഷ: ജർമ്മൻ). 1999-11-27. ശേഖരിച്ചത് 2020-05-11.
 7. "Der Kronprinz dankte ab". zeit.de (ഭാഷ: ജർമ്മൻ). 1972-12-22. ശേഖരിച്ചത് 2020-05-11.
 8. "Sieben Minuten Zeit". spiegel.de (ഭാഷ: ജർമ്മൻ). 1973-09-10. ശേഖരിച്ചത് 2020-05-11.
 9. "Die Rangliste der 80 reichsten Hamburger". abendblatt.de (ഭാഷ: ജർമ്മൻ). 2017-10-14. ശേഖരിച്ചത് 2020-04-17.
 10. Siebert, Jasmin (2019-02-12). "Luisa Neubauer". sueddeutsche.de (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 2020-01-14.
 11. Ceballos Betancur, Karin; Knuth, Hannah (2020-02-05). "Wohin am Freitag?". zeit.de (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 2020-04-17.
 12. Greulich, Matthias (2019-01-29). ""Wir sind laut, weil ihr uns die Zukunft klaut" – Luisa Neubauer aus Iserbrook ist Mitorganisatorin der Schülerdemos Friday for Future". elbe-wochenblatt.de (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 2020-01-14.
 13. Jessen, Elisabeth (2019-04-06). "Eine Hamburgerin ist die "deutsche Greta Thunberg"". abendblatt.de (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 2020-01-14.
 14. Grünewald, Sven (2016-09-15). ""Wer einmal dabei ist, bleibt dabei"". goettinger-tageblatt.de (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 2020-01-14.
 15. Kaiser, Mareice (2019-02-12). "Klimaaktivistin Luisa Neubauer: "Ich hoffe, dass ich nicht noch 825 Freitage streiken muss"". ze.tt (ഭാഷ: ജർമ്മൻ). ശേഖരിച്ചത് 2020-01-14.
 16. "Klimaaktivistin Neubauer hat Bachelorstudium abgeschlossen". DIE WELT. 2020-06-17. ശേഖരിച്ചത് 2020-11-13.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ലൂയിസ_ന്യൂബാവർ&oldid=3550764" എന്ന താളിൽനിന്ന് ശേഖരിച്ചത്