ലൂയിസ് ആംസ്ട്രോംങ്

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ ജാസ്സ് ഗായകനായിരുന്നു ലൂയീസ് [1] ഡാനിയേൽ ആംസ്ട്രോംങ് (ആഗസ്ത് 4, 1901-[2] – ജൂലൈ 6, 1971). സാച്‌മോ ( Satchmo) എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.[3]

ലൂയിസ് ഡാനിയേൽ ആംസ്ട്രോംങ്
Louis Armstrong's stage personality matched his flashy cornet and trumpet playing. Armstrong is also known for his raspy singing voice.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംലൂയിസ് ആംസ്ട്രോംങ്
തൊഴിൽ(കൾ)Musician
ഉപകരണ(ങ്ങൾ)Trumpet, cornet, vocals
വർഷങ്ങളായി സജീവംc.1914–1971

1920-കളിൽ കോർണറ്റ് ട്രമ്പറ്റ് എന്നിവയിൽ പുതിയ കണ്ടുപിടിത്തങ്ങൾ കൊണ്ടുവന്നയാൾ എന്ന നിലയിലാണ് ആംസ്ട്രോങ് പ്രശസ്തനായത്. ജാസ് സംഗീത പ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ ആംസ്ട്രോങിന്റെ വലിയ സ്വാധീനമുണ്ട്. പിന്നീട് ഒറ്റയ്ക്കുള്ള സംഗീതാവതരണങ്ങളിൽ ഇദ്ദേഹം ശ്രദ്ധ ചെലുത്താൻ തുടങ്ങി. ഇദ്ദേഹത്തിന്റെ ഉറച്ച ശബ്ദത്തിലുള്ള പാട്ടുകളും സ്വാധീനശക്തിയുള്ളവയായിരുന്നു. ശബ്ദങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് (കവിതയില്ലാതെ) പാടുന്ന‌തിലും ഇദ്ദേഹത്തിന് വലിയ സിദ്ധി‌യുണ്ടാ‌യിരുന്നു.

വേദിയിലെ തന്റെ ഊർജ്ജിതപ്രഭാവവും ശബ്ദവും കൊണ്ട് ആംസ്ട്രോങ് ചെലുത്തിയ സ്വാധീനം ജാസ്സ് സംഗീതത്തിനുമപ്പുറത്തെത്തുന്നുണ്ട്. 1960-കളിൽ ഇദ്ദേഹ‌ത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാനസമയത്ത് സംഗീതമേഖലയെ ആകെ ഉടച്ചുവാർത്ത വ്യക്തിത്വം എന്ന നിലയിൽ ഇദ്ദേഹം പ്രസിദ്ധി നേടിയിരുന്നു. വർണ്ണവിവേചനം നിലനിന്നിരുന്ന കാലത്ത് അമേരിക്കയിൽ തന്റെ സംഗീതം കൊണ്ട് തൊലിയുടെ നിറം മറികടക്കാൻ സാധിച്ച ആദ്യ കലാകാരിൽ ഒരാളാണ് ആംസ്ട്രോങ്. തന്റെ കഴിവുകൾ കൊണ്ട് കറുത്തവർഗ്ഗക്കാർക്ക് എത്തിപ്പെടാൻ കഴിയാതിരുന്ന ഇടങ്ങളിൽ കയറിച്ചെല്ലാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. ഇദ്ദേഹം വിരളമായേ തന്റെ തൊലിയുടെ നിറവും വർണ്ണവിവേചനത്തിന്റെ രാഷ്ട്രീയവും പൊതുവേദികളിൽ പരാമർശിച്ചിരുന്നുള്ളൂ എന്നത് മറ്റു കറുത്തവർഗ്ഗക്കാരിൽ നിരാശയ്ക്കിടയാക്കിയിരുന്നു. ലിറ്റിൽ റോക്ക് പ്രതിസന്ധി സമയത്ത് ഇദ്ദേഹം വർണ്ണമനുസരിച്ച് മനുഷ്യരെ വേർപെടുത്തുന്നതിനെതിരേ പരസ്യനിലപാടെടുത്തിരുന്നു.

20 ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംഗീതഞ്ജനായിട്ടാണ് വിമർശകനായ സ്റ്റീവ് ലെജെറ്റ് അദ്ദേഹത്തെ പരാമർശിക്കുന്നത്.[4]

  1. He preferred that his name be pronounced Louie. "It's like Louis Armstrong - he spelled his name Louis, but he liked it to be said as Louie", recalls Louie Bellson [1]. Armstrong was registered as "Lewie" for the 1920 U.S. Census. On various live records he's called as "Louie" on stage, such as on the 1952 "Can Anyone Explain?" from the live album In Scandinavia vol.1. It should also be noted that "Lewie" is the French pronunciation of "Louis" and is commonly used in Louisiana. After his death, the mainstream pronunciation slowly drifted to "Louis". However, when referring to himself in "Hello Dolly!", he pronounces his name as "Lewis" ("Hello, Dolly. This is Lewis, Dolly"), pronouncing the 's'.
  2. Armstrong said he was not sure exactly when he was born, but celebrated his birthday on July 4. He usually gave the year as 1900 when speaking in public (although he used 1901 on his Social Security and other papers filed with the government). Using Roman Catholic Church documents from when his grandmother took him to be baptized, New Orleans music researcher Tad Jones established Armstrong’s actual date of birth as August 4, 1901. With various other collaborative evidence, this date is now accepted by Armstrong scholars. See also age fabrication.
  3. For "satchel-mouth".
  4. Leggett, Steve. "( The Essential Louis Armstrong {Columbia\Legacy} > Overview )". allmusic. Retrieved 2009-08-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Louis Armstrong എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ലൂയിസ്_ആംസ്ട്രോംങ്&oldid=4023801" എന്ന താളിൽനിന്ന് ശേഖരിച്ചത്