ലൂമിസെൽ ആനിമേഷൻ സ്റ്റുഡിയോസ്

തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഒരു ആനിമേഷൻ സ്റ്റുഡിയോ ആണ് ലൂമിസെൽ ആനിമേഷൻ സ്റ്റുഡിയോസ്. ആനിമേഷൻ സീരീസുകൾക്കു ഉള്ളടക്കം നൽകുകയാണ് സ്റ്റുഡിയോയുടെ പ്രധാന പ്രവർത്തനം. ഈന മീന ദീക (ഡിസ്നി ഹംഗാമ, കോസ്മോസ്-മായാ), ആസ്ട്രഫോർസ് (ഡിസ്നി ഇന്ത്യ, ഗ്രാഫിക് ഇന്ത്യ) എന്നീ സീരീസുകൾക്ക് സ്റ്റുഡിയോ ഉള്ളടക്കം നൽകി ശ്രദ്ധേയമായി. ഇതിനു മുമ്പ് ലൂമിസെൽ ജോൺ പോൾ വാതിൽ തുറക്കുന്നു മുതലായ സിനിമകൾക്ക് വി.എഫ്.എക്സ്. നടപ്പിലാക്കാറുണ്ടായിരുന്നു.[1] ഇവർ ഓസ്ട്രേലിയൻ സംഗീത ബാൻഡ് പൈപ്പർലൈനിനു ഒരു ആനിമേഷൻ വീഡിയോ ഗാനവും ഉണ്ടാക്കിനൽകിയിരുന്നു.[2]

ലൂമിസെൽ ആനിമേഷൻ സ്റ്റുഡിയോസ്
സ്വകാര്യ
ആസ്ഥാനംതിരുവനന്തപുരം, കേരളം, ഇന്ത്യ
വെബ്സൈറ്റ്www.lumicelstudios.com
  1. "Transformers Team To Do Visual Effects For John Paul Vaathil Thurakkunnu".
  2. "EMBRACE ANIMATION LAUNCHED". Archived from the original on 2016-10-23. Retrieved 2016-11-16.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക