അന്തലൂഷ്യൻ പണ്ഡിതയും ഗണിതജ്ഞയുമായിരുന്നു ലുബ്ന അൽ ഖുർതുബ( അറബി: لبنى القرطبية ). വ്യാകരണം, കവിത, ഗണിതം എന്നിവയായിരുന്നു ലുബ്നയുടെ ഇഷ്ടവിഷയങ്ങൾ.

ചരിത്രം

തിരുത്തുക

പത്താം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലായിരുന്നു ലുബ്ന ജീവിച്ചിരുന്നത്[1]. സ്പാനിഷ് വംശജയായിരുന്ന അടിമപ്പെൺകുട്ടിയായിരുന്നു ലുബ്ന[2]. കൊർദോവയിലെ അൽ ഹകം രണ്ടാമന്റെ കീഴിൽ സേവനമനുഷ്ഠിച്ചു വന്നു[3].

കൊർദോവയിലെ ലൈബ്രറിയിൽ കയ്യെഴുത്തുപ്രതികൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെട്ട ലുബ്ന, അവ പകർത്തുന്നതിലും വിവർത്തനം ചെയ്യുന്നതിലും ശ്രദ്ധിച്ചുവന്നു. അഞ്ച് ലക്ഷത്തോളം ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന മദീന അൽ സഹ്റ ലൈബ്രറിയുടെ രൂപീകരണത്തിൽ നിർണ്ണായക പങ്കാളിത്തം അവർ വഹിച്ചിരുന്നു[4].

  1. Olivier Gaudefroy: Lubna, la copiste de Cordoue. Turquoise, 2019.
  2. Adamec, Ludwig W. (2016). Historical Dictionary of Islam. Rowman & Littlefield. ISBN 978-1442277243.
  3. Fletcher, R (1993). Moorish Spain. Los Angeles: University of California Press.
  4. Martos, A (2013). Breve historia de Al-Andalus. Madrid: Nowtilus.
"https://ml.wikipedia.org/w/index.php?title=ലുബ്ന_അൽ_ഖുർതുബ&oldid=3685209" എന്ന താളിൽനിന്ന് ശേഖരിച്ചത്