ലീല രാം കുമാർ ഭാർഗ്ഗവ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും, സാമൂഹ്യ പ്രവർത്തകയും, വിദ്യാഭ്യാസ പ്രവർത്തകയും ആയിരുന്നു റാണി ലീലാ രാംകുമാർ ഭാർഗവ (Rani Lila Ramkumar Bhargava).[1] ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ നേതാവു കൂടിയായ ഇവർ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ സഹവർത്തികൂടിയായിരുന്നു.[2] നെവൽ കിഷോർ കുടുംബാംഗമായ മുൻഷി രാം കുമാർ ഭാർഗ്ഗവയെയാണ് ഇവർ വിവാഹം ചെയ്തത്[3] അറിയപ്പെടുന്ന ഒരു ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകനും പത്മശ്രീ അവാർഡ് ജേതാവുമായ രഞ്ജിത് ഭാർഗവയാണ് റാണി ലീലാ രാംകുമാർ ഭാർഗവയുടെ മകൻ.[4] 1971 ൽ റാണി ലീലാ രാംകുമാർ ഭാർഗവയ്ക്ക് ഭാരത സർക്കാർ പത്മശ്രീ നൽകി ആദരിച്ചിരുന്നു.[5] 2014 മെയ് 25ന് കർണ്ണാടകയിലെ ബെംഗളൂരുവിൽ വെച്ചാണ് ഇവർ മരണമടഞ്ഞത്, അപ്പോൾ അവർക്ക് 92 വയസ്സായിരുന്നു.
Lila Ramkumar Bhargava | |
---|---|
ജനനം | India |
മരണം | 25 May 2014 |
തൊഴിൽ | Social worker, freedom fighter |
കുട്ടികൾ | Ranjit Bhargava |
പുരസ്കാരങ്ങൾ | Padma Shri |
അവലംബം
തിരുത്തുക- ↑ "First death anniversary observed". Press Reader. 2015. Retrieved 28 May 2015.
- ↑ "Freedom fighter Rani Lila Ram Kumar Bhargava passes away". Business Standard. 25 May 2014. Retrieved 28 May 2015.
- ↑ B. G. Varghese (2014). Post Haste Quintessential India. Wstland. ISBN 9789383260973. Archived from the original on 2015-05-28. Retrieved 2017-03-14.
- ↑ "Drive to get Upper Ganga declared a World Heritage site". Ganga Action Parivar. 2012. Retrieved 28 May 2015.
- ↑ "Padma Shri" (PDF). Padma Shri. 2015. Archived from the original (PDF) on 2017-10-19. Retrieved 11 November 2014.