ഉത്തരകേരളത്തിൽ എൻഡോസൾഫാൻ എന്ന കീടനാശിനിയുടെ വ്യാപകമായ ഉപയോഗത്തിനെതിരെ കോടതിയെ സമീപിച്ച ആദ്യവ്യക്തിയാണ് ലീലാകുമാരിയമ്മ[1]. പ്രസ്ഥാനങ്ങളുടെയൊന്നും പിന്തുണയില്ലാതെ ഒരു വൻകിട കീടനാശിനിക്കമ്പനിയോട് പൊരുതിയ സാധാരണ വീട്ടമ്മ.

ലീലാകുമാരിയമ്മ
ലീലാകുമാരിയമ്മ
ജനനം(1948-02-25)25 ഫെബ്രുവരി 1948
ദേശീയതഇന്ത്യൻ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകൃഷി, പരിസ്ഥിതി സംരക്ഷണം
സ്ഥാപനങ്ങൾകേരള കൃഷി വകുപ്പ്

ജീവിതരേഖ

തിരുത്തുക

കേരളത്തിൽ കോട്ടയം ജില്ലയിലെ രാമപുരത്ത് 1948 ഫെബ്രുവരി 25 ന് ജനിച്ചു. മുണ്ടമറ്റത്ത് കേശവൻ നായരും പാപ്പിയമ്മയും മാതാപിതാക്കൾ. കൃഷി വകുപ്പിൽ അഗ്രികൾച്ചർ ഡമോൺസ്ട്രേറ്ററായി 1976 ൽ ജോലിയിൽ പ്രവേശിച്ച ലീലാകുമാരിയമ്മ 2003 ഫെബ്രുവരി 28 ന് അഗ്രികൾച്ചർ അസിസ്റ്റൻറ് (സീനിയർ ഗ്രേഡ്) ആയി വിരമിച്ചു

കൃഷിവകുപ്പിൽനിന്ന് അസിസ്റ്റന്റായി വിരമിച്ച ലീലാകുമാരിയമ്മയാണ് 2001ൽ എൻഡോസൾഫാനെതിരെ ഹോസ്ദുർഗ് മുൻസിഫ് കോടതിയെ സമീപിച്ചതും ആകാശത്തുനിന്നുള്ള മരുന്നു തളിക്ക് താൽക്കാലിക നിരോധനം സമ്പാദിച്ചതും. ഹൈക്കോടതി 2003ൽ ഈ വിധി ശരിവെച്ച്, സ്ഥിരം നിരോധനം ഏർപ്പെടുത്തി. ഇതാണ് 2004ൽ എൻഡോസൾഫാൻ നിരോധിക്കാൻ കേരള സർക്കാറിനെ പ്രേരിപ്പിച്ചത്. അങ്ങനെ എൻഡോസൾഫാൻ വിരുദ്ധസമരത്തിൽ വലിയ സംഭാവനകൾ അവർ നൽകി.

മണ്ണിനെയും ജലത്തെയും മലിനമാക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും എതിരായുള്ള പ്രക്ഷോഭങ്ങളുടെ മുൻ നിരയിൽ ഇന്ന് ലീലാകുമാരിയമ്മ ഉണ്ട്.

  1. [1]|Leelakumari Amma (India)
"https://ml.wikipedia.org/w/index.php?title=ലീലാകുമാരിയമ്മ&oldid=2682757" എന്ന താളിൽനിന്ന് ശേഖരിച്ചത്