കേരളാ സ്റ്റേറ്റ് ലൈഫ്‌ലോംഗ് എഡ്യൂക്കേഷൻ ആന്റ് അവയർനസ് പ്രോഗ്രാമിന്റെ ചുരുക്കപ്പേരാണ് ലീപ്. മുൻപ് നിലവിലുണ്ടായിരുന്ന കേരളാ സാക്ഷരതാ മിഷനാണ് ഇങ്ങനെ പേരുമാറി ലീപ് ആയത്[1]. പ്രോഗ്രാമിന്റെ മുദ്രാവാക്യം സാക്ഷരകേരളത്തിൽ നിന്ന് സാംസ്കാരിക കേരളത്തിലേയ്ക്ക് എന്നതാണ്. നിരക്ഷരരായവർക്കും നവസാക്ഷരർക്കും മറ്റും തുടർവിദ്യാഭ്യാസവും ആജീവനാന്തവിദ്യാഭ്യാസവും നൽകാൻ ഉതകുന്ന വിദ്യാഭ്യാസയത്നത്തിനുപിന്നിൽ പ്രവർത്തിക്കുന്ന സംഘയനയാണിത്. കേരള സംസ്ഥാന വിദ്യാഭ്യാസവകുപ്പിനു കീഴിലാണിത് പ്രവർത്തിക്കുന്നത്.

  1. "LEAP KERALA MISSION launch on August 16, 2010". Archived from the original on 2012-03-27. Retrieved 2012-03-27.
"https://ml.wikipedia.org/w/index.php?title=ലീപ്_കേരളാ_മിഷൻ&oldid=3895997" എന്ന താളിൽനിന്ന് ശേഖരിച്ചത്