ലിസ വിഡാൽ

അമേരിക്കന്‍ ചലചിത്ര നടന്‍

ലിസ വിഡാൽ 1965 ജൂൺ 13 നു ജനിച്ച ഒരു അമേരിക്കൻ ചലച്ചിത്ര നടിയാണ്. ടെലിവിഷൻ പരമ്പരകളായ “തേഡ് വാച്ച്”, “ദ ഡിവിഷൻ” “ ഇ.ആർ” “ദ ഇവൻറ്” എന്നിവയിലെ അഭനയത്തിലൂടെയാണ് ഇവർ കൂടുതൽ അറിയപ്പെടുന്നത്. 2013 ൽ ലിസ വിഡാൽ, “ബി.ഇ.റ്റി”യുടെ “ബീയിംഗ് മേരി ജെയിൻ” എന്ന നാടക പരമ്പരയിൽ അഭിനയിച്ചിരുന്നു.

Lisa Vidal
Lisa Vidal.jpg
Vidal in 2012
ജനനം (1965-06-13) ജൂൺ 13, 1965 (പ്രായം 54 വയസ്സ്)[1]
മറ്റ് പേരുകൾLisa Vidal Cohen
തൊഴിൽActress
സജീവം1980–present
ജീവിത പങ്കാളി(കൾ)
Jay Cohen (വി. 1990)

ന്യൂയോർക്കി സിറ്റി ബറോയിലുൾപ്പെട്ട ക്യൂൻസിലെ ഇടത്തരക്കാർ താമസിക്കുന്ന വൈറ്റ്സ്റ്റോണിലാണ് ലിസ വിഡാൽ ജനിച്ചത്. ഒരു സെക്രട്ടറിയായ ജോസി, വ്യവസായിയും മാന്നി വിഡാൽ എന്നിവരായിരുന്നു മാതാപിതാക്കൾ.[2]  പ്യൂർട്ടോറിക്കോയിൽ നിന്നാണ് മാതാപിതാക്കൾ ന്യൂയോർക്കിലെ മാൻഹട്ടനിലെത്തുന്നത്. അവിടെവച്ച് വിഡാലും സഹോദരിമാരായ ക്രിസ്റ്റീന, ടാന്യ എന്നിവർ ജനിച്ചു. ക്രിസ്റ്റ്യൻ എന്ന ഒരു സഹോദനർകൂടിയുണ്ട് അവർക്ക്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂൾ ഓഫ് പെർഫോമിങ്ങ് ആർട്സിലേയ്ക്കു പ്രവേശനയോഗ്യത നേടി. അവിടെനിന്നു ബിരുദമെടുത്തതിനുശേഷം ലാ ഫാമിലിയ തീയേറ്റർ കമ്പനിയിൽ റൌള് ജൂലി, ജൂലിയ റോബർട്സ് എന്നിവരോടൊപ്പം ജോലിയ്ക്കു ചേർന്നു. തീയേറ്റർ സീരിയലായ “ഒയൈ വില്ലീ” യിൽ അഭിനയിക്കുന്ന കാലത്ത് അവർക്ക് 14 വയസായിരുന്നു. അതിനുശേഷം ഡെലിവറി ബോയ്സിൽ അഭിനയിച്ചു. പിന്നീട് “ദ കോസ്ബി ഷോ” പോലെയുള്ള ടെലിവിഷൻ പരമ്പരകളിലെ സ്ഥിരം സാന്നിദ്ധ്യമായിത്തീർന്നു.[3][4][5]

അവലംബംതിരുത്തുക

  1. "Today in history". The New York Times. Associated Press. June 13, 2014. ശേഖരിച്ചത് June 14, 2014.
  2. "Lisa Vidal Biography (1965-)". Filmreference.com. 1965-06-13. ശേഖരിച്ചത് 2014-01-08.
  3. NNDB People
  4. "Lisa Vidal". BET. ശേഖരിച്ചത് 18 June 2014.
  5. "Lisa Vidal". Movies.yahoo.com. ശേഖരിച്ചത് 2014-01-08.
"https://ml.wikipedia.org/w/index.php?title=ലിസ_വിഡാൽ&oldid=2511431" എന്ന താളിൽനിന്ന് ശേഖരിച്ചത്