ലിസെ മെയ്റ്റ്നർ

(ലിസ് മെയ്റ്റ്നർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞയായിരുന്നു ലിസെ മെയ്റ്റ്നർ (1878 നവംബർ 7– 1968 ഒക്ടോബർ 27). 1949 ൽ സ്വീഡിഷ് പൗരത്വം നേടി. ആദ്യമായി അണുവിഘടനം കണ്ടുപിടിച്ച ഓട്ടോഹാന്റെ സംഘത്തിലെ അംഗമായിരുന്നു. ഓട്ടോഹാനും,ഫ്രീക്സ് സ്റ്റ്രെസ്സ്മാനും നോബൽ സമ്മാനം ലഭിച്ചപ്പോൾ മെയ്റ്റ്നറുടെ സംഭാവനകൾ വിസ്മരിക്കപ്പെട്ടു. ലിംഗവിവേചനത്തിന്റെ പേരിൽ നോബൽ കമ്മറ്റി നടത്തിയ ഏറ്റവും വലിയ അവഗണനകളിൽ ഒന്നായി ലിസെ മെയ്റ്റ്നറുടെ ഉദാഹരണം ചൂണ്ടിക്കാണിക്കപ്പെടുന്നു.[1][2][3]വ്യക്തിപരമായ പരിഗണനകൾ കഴിവിനെ അപ്രസക്തമാക്കിയ ശാസ്ത്രലോകത്തെ ഒരപൂർവ അവസരമായി 1997ൽ ഫിസിക്സ് ടുഡേയും മെയ്റ്റ്നറോടുള്ള അവഗണന വിലയിരുത്തുകയുണ്ടായി. 109 ആമത്തെ മൂലകത്തിന് മെയ്റ്റ്നേറിയം എന്ന പേരുനൽകിയിരിക്കുന്നത് അവരോടുള്ള ആദരമായിട്ടാണ്.

ലിസെ മെയ്റ്റ്നർ
ലിസെ മെയ്റ്റ്നർ 1946ൽ
ജനനം
മരണം27 ഒക്ടോബർ 1968(1968-10-27) (പ്രായം 89)
കേംബ്രിഡ്ജ്, ഇംഗ്ലണ്ട്
പൗരത്വംഓസ്ട്രിയ (949ന് മുൻപ്), സ്വീഡൻ (1949ന് ശേഷം)
അറിയപ്പെടുന്നത്ന്യൂക്ലിയർ ഫിഷൻ
പുരസ്കാരങ്ങൾ(1966)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതിക ശാസ്ത്രം
സ്വാധീനിച്ചത്ഓട്ടോഹാൻ

ചെറുപ്പകാലം തിരുത്തുക

1878ൽ വിയന്നയിലെ ഒരു ജൂതകുടുംബത്തിലാണ് ലിസെ മെയ്റ്റ്നർ ജനിച്ചത്. പെൺകുട്ടികളെ സ്കൂളിലയച്ച് പഠിപ്പിക്കാത്ത ഒരു കാലഘട്ടമായിരുന്നതുകൊണ്ട് തന്നെ ഔപചാരികവിദ്യാഭ്യാസം ലഭിച്ചില്ല.വക്കീലായിരുന്ന പിതാവിന്റെ ലൈബ്രറി ലിസെക്ക് വലിയ അനുഗ്രഹമായി.ശാസ്ത്രവിഷയങ്ങളും ഗണിതവും ഇഷ്ടപ്പെട്ടിരുന്ന മെയ്റ്റ്നർ പ്രൈവറ്റായി പഠിച്ചു. 1905ൽ വിയന്ന സർവകലാശാലയിൽ നിന്നും ഡോക്റ്റർ ബിരുദം നേടി. വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്നും phd നേടുന്ന രണ്ടാമത്തെ വനിത മാത്രമായിരുന്നു അവർ.



അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലിസെ_മെയ്റ്റ്നർ&oldid=3657762" എന്ന താളിൽനിന്ന് ശേഖരിച്ചത്