ലിസെൻകോയിസം
സ്റ്റാലിന്റെ ഭരണകാലത്ത് സോവ്യറ്റ് യൂന്യലിലെ കാർഷിക-ജനിതക ശാസ്ത്രങ്ങൾ അടക്കി ഭരിച്ച ശാസ്ത്രജ്ഞനായിരുന്നു ത്രൊഫിം ലിസെൻകോ.മെൻഡലിയൻ ജനിതകശാസ്ത്രത്തെ തള്ളിക്കളഞ്ഞ ലിസെൻകോ ലാമാർക്കിസത്തെ അടിസ്ഥാനമാക്കി താൻ പടച്ചുണ്ടാക്കിയ വ്യാജശാസ്ത്രത്തെ ശാസ്ത്രീയമാണെന്ന് പ്രചരിപ്പിച്ചു. ലിസെൻകോയുടെ സ്വാധീനത്താൽ സോവ്യറ്റ് യൂന്യനിൽ എല്ലാ ജനിതക ശാസ്ത്ര ഗവേഷണങ്ങളും മരവിപ്പിക്കപ്പെടുകയും രാജ്യം ശാസ്ത്രരംഗത്ത് പിറകോട്ട് പോകാൻ കാരണമാകപ്പെടുകയും ചെയ്തു. സ്റ്റാലിന്റെ മരണ ശേഷം ലിസെങ്കോയുടെ അപ്രമാദിത്യം തകരുകയും ലിസെൻകോയിസം തഴയപ്പെടുകയും ചെയ്തു.