ലിവ്രോദ സൈതാദോസ് ഇൻഡിയോസ് ഓറിയെന്റാലിസ്

പതിനഞ്ചാം നൂറ്റാണ്ടിൽ ഒരു ജേക്കബ് ഫെനിഷ്യോ എന്ന പോർച്ചുഗീസ് മിഷനറി പോർച്ചുഗീസ് ഭാഷയിൽ എഴുതി

കൊച്ചി, പുറക്കാടു് എന്നീ സ്ഥലങ്ങളിൽ ഉദ്ദേശം 760-ആണ്ടുമുതൽ പാതിരിയായിരുന്ന, ജേക്കബ്ഫെനിഷ്യോ എന്ന ഒരു പോർത്തുഗീസ് ഗ്രന്ഥകാരൻ പോർത്തുഗീസുഭാഷയിൽ (Livroda Seitados Indios Orientalis), കേരളത്തെപ്പറ്റി രചിച്ച കൃതിയാണ്ʻʻലിവ്രോദ സൈതാദോസ് ഇൻഡിയോസ് ഓറിയെന്റാലിസ്ˮ. ഈ ഗ്രന്ഥത്തിൽ പാക്കനാർ തൊള്ളായിരം എന്ന ഗ്രന്ഥത്തെ പ്രമാണീകരിച്ചു് അദ്ദേഹം അനേകം ഹൈന്ദവാചാരങ്ങളെ എതിർക്കുന്നു.[1]

ഇതു എട്ടു പുസ്തകങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആ കൃതിയിൽ ലോകസൃഷ്ടി, ശിവൻ, വിഷ്ണു മുതലായ ദേവന്മാരുടെ ചരിത്രം, രാമായണം മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹം, അയ്യപ്പന്റെ ഉത്ഭവവും അപദാനങ്ങളും, കേരളത്തിലെ ക്ഷേത്രങ്ങളേയും ആചാരങ്ങളേയും ഹിന്ദുക്കളുടെ വിശേഷദിവസങ്ങളേയും പറ്റിയുള്ള നിരൂപണം മുതലായി പല വിഷയങ്ങളും അടങ്ങീട്ടുണ്ടു്. ചിലതെല്ലാം കണ്ടും ചിലതെല്ലാം കേട്ടുകേൾവിയെ അടിസ്ഥാനമാക്കിയും അദ്ദേഹം പ്രസ്താവിക്കുന്നു. ധർമ്മപുത്രർ ചേരമാൻ പെരുമാളായും, ഭീമൻ കുലശേഖരപ്പെരുമാളായും നകുലൻ ചോഴപ്പെരുമാളായും സഹദേവൻ പാണ്ടിപ്പെരുമാളായും കലിയുഗത്തിൽ അവതരിച്ചുവത്രം. ഫെനിഷ്യോ മലയാളം പഠിച്ചിരുന്നു എന്നുള്ളതിന്നു തെളിവുണ്ടു്. [2]

  1. http://www.jstor.org/discover/10.2307/607484?uid=3738256&uid=2129&uid=2134&uid=2479103827&uid=2&uid=70&uid=3&uid=2479103817&uid=60&sid=21103501398147
  2. ഉള്ളൂർ എസ്. പരമേശ്വര അയ്യർ, കേരള സാഹിത്യ ചരിത്രം (1964). പാക്കനാർ തൊള്ളായിരം. കേരള സാഹിത്യ അക്കാദമി.