ലിലോൻഗ്വേ (UK: /lɪˈlɒŋ.w/; US: /lɪˈlɔːŋ.w/ or /lɪˈlɑːŋ.w/) മലാവിയുടെ തലസ്ഥാനമായ നഗരമാണ്. 2015-ലെ കണക്കുകൾ പ്രകാരം 1,077,116 ജനസംഖ്യയുള്ള ഇത് മലാവിയിലെ ഏറ്റവും വലിയ നഗരമാണ്. മൊസാംബിക്കിൻറെയും സാംബിയയുടേയും അതിർത്തിക്കടുത്ത് മലാവിയിലെ മദ്ധ്യ മേഖലയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. മദ്ധ്യ മലാവിയിലെ ഒരു പ്രധാനപ്പെട്ട ഒരു സാമ്പത്തിക, ഗതാഗത കേന്ദ്രമാണ് ഈ നഗരം. ലിലോൻഗ്വേ നദിയുടെ പേരിനെ ആസ്പദമാക്കിയാണ് നഗരത്തിനു നാമകരണം നടത്തിയിരിക്കുന്നത്.

ലിലോൻഗ്വേ


Parliament of Malawi, King's African Rifles War Memorial, Old Town
ലിലോൻഗ്വേ is located in Malawi
ലിലോൻഗ്വേ
ലിലോൻഗ്വേ
Location of Lilongwe
Coordinates: 13°59′S 33°47′E / 13.983°S 33.783°E / -13.983; 33.783
Country Malawi
RegionCentral Region
DistrictLilongwe
ഭരണസമ്പ്രദായം
 • MayorDesmond Bikoko [1]
ഉയരം
1,050 മീ(3,440 അടി)
ജനസംഖ്യ
 • ആകെ1,077,116
 • ജനസാന്ദ്രത1,479/ച.കി.മീ.(3,830/ച മൈ)
സമയമേഖലUTC+2 (CAT)
ClimateCwa
വെബ്സൈറ്റ്www.llcitycouncil.org/

ചരിത്രം

തിരുത്തുക

ലിലോൻഗ്വേ നദീതീരത്തെ ഒരു ചെറിയ മീൻപിടുത്ത ഗ്രാമമായി നൂറ്റാണ്ടുകളായി ലിലോൻഗ്വേ നിലനിന്നിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഈ അധിവാസകേന്ദ്രം അതിന്റെ തന്ത്രപരമായ സ്ഥാനം കാരണമായി ഒരു ഭരണകേന്ദ്രമായി മാറി. 19066[2] ൽ ഒരു വാണിജ്യകേന്ദ്രമായി ഔപചാരികമായി സ്ഥാപിതമായ ലിലോൻഗ്വേ 1947 ൽ[3] ഔദ്യോഗികമായി ഒരു പട്ടണമായി അംഗീകരിക്കപ്പെട്ടു. സ്വാതന്ത്ര്യം നേടിയതിനുശേഷം, ഇത് മലാവിയിലെ മദ്ധ്യമേഖലയിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമായി വളർന്നുകൊണ്ടിരുന്നു. രാജ്യത്തിന്റെ മുൻഭരണാധികാരിയായിരുന്ന ഹേസ്റ്റിംഗ്സ് കാമുസു ബാൻഡ ഈ നഗരത്തെ 1975 ൽ മാലാവിയുടെ പുതിയ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചതിനുശേഷം ഇതിൻറെ ഈ വളർച്ച ത്വരിതഗതിയിലായി.[4] അവസാനത്തെ സർക്കാർ ഓഫീസുകൾ ലിലോൻഗ്വേയിലേയ്ക്കു മാറ്റിസ്ഥാപിക്കപ്പെട്ടത് 2005 ൽ ആയിരുന്നു.[5] വാർഷിക വളർച്ചാ നിരക്ക് 4.3% എന്ന തോതിൽ നഗരത്തിലെ ജനസംഖ്യ വളരെ വേഗം കൂടിക്കൊണ്ടിരിക്കുന്നു.[6]

  1. "Malawi Mayoral polls: MCP's Bikoko elected mayor for Lilongwe City Council, promises forensic audit for past three financial years". MaraviPost.
  2. "Lilongwe Malawi – Travel Guide – Tourist Information". wawamalawi.com. Archived from the original on 2017-12-31. Retrieved 2017-07-20.
  3. "Lilongwe". expertafrica.com.
  4. "Lilongwe – Malawi Tourism – Malawi Safari – Malawi Attractions". malawitourism.com. Archived from the original on 2016-04-26. Retrieved 2017-07-20.
  5. "Malawi Reports: Urban Profiles of Blantyre, Lilongwe, Mzuzu and Zomba". UrbanAfrica.Net. Archived from the original on 2019-12-21. Retrieved 2017-07-20.
  6. http://www.zaragoza.es/contenidos/medioambiente/onu//issue06/1136-eng.pdf
"https://ml.wikipedia.org/w/index.php?title=ലിലോൻഗ്വേ&oldid=3986121" എന്ന താളിൽനിന്ന് ശേഖരിച്ചത്