ലിയാഖത്-നെഹ്രു സന്ധി
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ഉടമ്പടിയായിരുന്നു ലിയാഖത്ത്–നെഹ്രു കരാർ (ഡൽഹി കരാർ). 1950 ഏപ്രിൽ 8 ന് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും പാക് പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനും ചേർന്ന് ഡൽഹിയിൽ വച്ചാണ് ഈ കരാർ ഒപ്പുവെച്ചത്. [1]
ലിയാഖത്ത്–നെഹ്രു കരാർ | |
---|---|
Agreement Between The Government of India and Pakistan Regarding Security and Rights of Minorities | |
Type of treaty | Mutual understanding of protecting rights |
Drafted | 2 April 1950 |
Signed Location |
8 ഏപ്രിൽ 1950 New Delhi, India |
Expiration | 8 ഏപ്രിൽ 1956 |
Signatories | Jawahar Lal Nehru (Prime Minister of India) Liaquat Ali Khan (Prime Minister of Pakistan) |
Parties | ഇന്ത്യ പാകിസ്താൻ |
Ratifiers | Parliament of India Parliament of Pakistan |
Languages | *Hindi |
വ്യവസ്ഥകൾ
തിരുത്തുകഅഭയാർഥികൾക്ക് തങ്ങളുടെ സ്വത്തുവകകൾ ക്രയവിക്രയം ചെയ്യുവാനും, നിർബന്ധിതമായി പലായനം ചെയ്യപ്പെട്ടവരെ തിരിച്ചെത്തിക്കാനും അനുവാദം നൽകുന്ന ഉടമ്പടിയായിരുന്നു ഇത്. [2] വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പ് വരുത്താൻ ആറു ദിവസത്തെ ചർച്ച നടത്തുകയും അനന്തരം ഈ ഉടമ്പടി രൂപപ്പെടുത്തുകയും ചെയ്തു. [3] ഈ കരാറിലെ വ്യവസ്ഥകളനുസരിച്ച് ഇരു രാജ്യങ്ങളിലും ന്യൂനപക്ഷ കമ്മീഷനുകൾ ആരംഭിച്ചു. [4] പ്രത്യേകിച്ചും കിഴക്കൻ പാകിസ്താനിൽ നിന്ന് (ഇപ്പോൾ ബംഗ്ലാദേശ്) ഇന്ത്യയിലെ പശ്ചിമ ബംഗാളിലേക്ക് ഒരു ദശലക്ഷത്തിലധികം അഭയാർഥികൾ കുടിയേറിയ പശ്ചാത്തലത്തിൽ. [5]
അവലംബം
തിരുത്തുക- ↑ https://storyofpakistan.com/liaquat-nehru-pact
- ↑ https://www.thehindu.com/features/kids/delhi-pact-was-signed-between-india-and-pakistan-on-april-8-1950/article8446823.ece
- ↑ https://www.thequint.com/videos/the-delhi-pact-when-india-pakistan-tried-to-protect-hindus-and-muslims
- ↑ https://www.revolvy.com/page/Liaquat%E2%80%93Nehru-Pact
- ↑ https://historypak.com/liaquat-nehru-pact-2/