ഫിഡൽ കാസ്ട്രോയുടെ സന്തതസഹചാരിയായിരുന്ന ക്യൂബൻ ഫോട്ടോഗ്രാഫറായിരുന്നു ലിബോറിയോ നോവൽ ബാർബറ (1934 - 1 ഒക്ടോബർ 2012). ക്യൂബയിലും വിദേശത്തും ഫിഡലിന്റെ ഒപ്പം സഞ്ചരിച്ച് നിരവധി ചിത്രങ്ങൾ പകർത്തിയിട്ടുള്ള നോവൽ ഫിഡലിന്റെ എല്ലാ വിദേശ യാത്രകളിലും ഒപ്പമുണ്ടായിരുന്നു. വിയറ്റ്നാം നിക്കരാഗ്വേ യുദ്ധങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

1934 ജനുവരി 29ന് ഹവാനയിലാണ് ജനം. 1952 ൽ പരസ്യകമ്പനിയിലൂടെയാണ് രംഗത്തു വന്നു. പിന്നീട് റവലൂഷൻ പത്രത്തിൽ ചേർന്നു. 2003 വരെ തുടർന്നു. ക്യൂബയുടെ ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങൾ നോവലിന്റെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. ഫോട്ടോഗ്രാഫിക്കു നൽകിയ സേവനങ്ങൾ പരിഗണിച്ച് പ്രത്യേക പുരസ്കാരവും ലഭിച്ചു. ക്യൂബൻ ജേർണലിസ്റ്റ് യൂനിയൻ സ്ഥാപകാംഗമാണ്. നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.[1]

പുരസ്കാരം

തിരുത്തുക

32 ദേശീയ അവാർഡുകളും 3 അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

  1. http://www.deshabhimani.com/newscontent.php?id=208954

പുറം കണ്ണികൾ

തിരുത്തുക

[1] Archived 2012-01-19 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ലിബോറിയോ_നോവൽ&oldid=3643793" എന്ന താളിൽനിന്ന് ശേഖരിച്ചത്