ലിപിൻ രാജ് എം.പി.

(ലിപിൻ രാജ് എം.പി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2012 ൽ സിവിൽ സർവ്വീസ് പരീക്ഷയിലെ മൊത്തം വിഷയങ്ങളും മലയാളത്തിൽ എഴുതി പ്രശസ്തമായ നിലയിൽ വിജയം നേടിയ 2012 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ലിപിൻ രാജ് എം.പി. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം എന്ന സ്ഥലത്ത് ജനിച്ച[1] അദ്ദേഹം ഒരു കോളമിസ്റ്റും ചെറുകഥാകൃത്തുമാണ്. മാസ് കമ്യൂണിക്കേഷൻ ആന്റ് ജേർണലിസ്റ്റിൽ രണ്ടാം റാങ്ക്, ഐക്യരാഷ്ട്ര സഭയും യൂണിസെഫും ചേർന്ന് നൽകുന്ന 2009 ലെ 'യുവനേതൃത്വ അവാർഡ്' ജേതാവാണ്.[അവലംബം ആവശ്യമാണ്] സ്കൂൾ വിദ്യാർഥികൾക്കായി തുടങ്ങിയ സൗജന്യ സിവിൽ സർവ്വീസ് പരിശീലന പദ്ധതിയായ വാക്ക് വിത്ത് എ സിവിൽ സർവന്റ് പദ്ധതിക്ക് തുടക്കമിട്ടത് അദ്ദേഹമാണ്.[2] യുവമനസ്സുകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന 'innovation factory' എന്ന സന്നദ്ധസംഘടനയും ലിപിൻ രാജ് ആരംഭിച്ചിട്ടുണ്ട്.[2]

പ്രസിദ്ധീകരിച്ച കൃതികൾ

തിരുത്തുക
  • ഗോൾഡൻ ഫ്രോഗ്: ആദ്യ ചെറുകഥ സമാഹാരം[3]
  • മരങ്ങൾ ഓടുന്ന വഴിയേ -ഡി സി ബുക്സ്
  • നവമാധ്യമപരിചയം -കേരള മീഡിയ അക്കാദമി
  • തീൻമേശക്കുറിമാനം - മനോരമ ബുക്സ്
  • A Phoenix With Broken Wings (English) - Current Books
  • തേനുറുമ്പിനെ തേനീച്ചയാക്കാം- മാതൃഭൂമി ബുക്സ്
  • പാഠം ഒന്ന് ആത്മവിശ്വാസം-മാതൃഭൂമി ബുക്സ്
  • സിവിൽ സർവീസ് പരീക്ഷ മലയാളത്തിലും എഴുതാം-ഡി സി ബുക്സ്
  • എലിമിനേഷൻ റൗണ്ട് -നോവൽ -മാതൃഭൂമി ബുക്സ്
  • മാർഗരീറ്റ- നോവൽ -ഡി സി ബുക്സ്
  • ആനയും പുലിയുമില്ലാത്ത കഥ- ബാലസാഹിത്യം - മാതൃഭൂമി ബുക്സ്
  • മാപിനി -നോവൽ - മനോരമ ബുക്സ്
  • മാർഗരീറ്റ എന്ന നോവൽ 2024 ലെ പദ്മരാജൻ സ്മാരകയുവനോവൽ പുരസ്കാരവും 2024 ലെ നൂറനാട് ഹനീഫ് നോവൽ പുരസ്കാരവും നേടി.
  1. http://janayugomonline.com/%E0%B4%A8%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%82-%E0%B4%B8/[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "വരൂ, സിവിൽ സർവീസിലേക്കു നടക്കാം". ManoramaOnline.
  3. http://www.manoramanews.com/nattuvartha/north/kasargode-lipin.html
"https://ml.wikipedia.org/w/index.php?title=ലിപിൻ_രാജ്_എം.പി.&oldid=4116858" എന്ന താളിൽനിന്ന് ശേഖരിച്ചത്