ലിഡിയ ഫോൾഗർ ഫൗളർ
ലിഡിയ ഫോൾഗർ ഫൗളർ (മേയ് 5, 1823 [1] - ജനുവരി 26, 1879) അമേരിക്കയിലെ അഗ്രഗാമിയായ ഭിഷഗ്വരയും പ്രൊഫസറും പ്രചാരകയുമായിരുന്നു. ഇംഗ്ലീഷ്:Lydia Folger Fowler. എലിസബത്ത് ബ്ലാക്ക്‌വെല്ലിന് ശേഷം മെഡിക്കൽ ബിരുദം നേടിയ രണ്ടാമത്തെ അമേരിക്കൻ വനിതയും വൈദ്യശാസ്ത്രത്തിലെ ആദ്യ വനിതകളിൽ ഒരാളും ശാസ്ത്രത്തിലെ പ്രമുഖ വനിതയും ആയിരുന്നു അവർ.
Lydia Folger Fowler, M.D. | |
---|---|
ജനനം | Lydia Folger മേയ് 5, 1823 Nantucket, Massachusetts, United States |
മരണം | ജനുവരി 26, 1879 London, England | (പ്രായം 55)
കലാലയം | Central Medical College, New York |
അറിയപ്പെടുന്നത് | Second female physician in the United States |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Eclectic Medicine |
ജീവിതരേഖ
തിരുത്തുകലിഡിയ ഫോൾജർ 1823-ൽ മസാച്ചുസെറ്റ്‌സിലെ നാന്റുകെറ്റിൽ ജനിച്ചു, [2] പീറ്റർ ഫൗൾഗറിൽ (1618-1690) നിന്നു പിന്തുടർച്ച പേറുന്ന ചരിത്രപരമായ മസാച്ചുസെറ്റ്‌സ് കുടുംബങ്ങളിൽ ഒന്നിൽ ഗിഡിയോണിന്റെയും യൂനിസ് മാസി ഫോൾജറിന്റെയും മകളായി ജനിച്ചു. പീറ്റർ ഫൗൾജറിന്റെയും മേരി മോറിൽ ഫൗൾജറിന്റെയും കൊച്ചുമകളായിരുന്നു ലിഡിയ, [3] അവരിലൂടെ ബെഞ്ചമിൻ ഫ്രാങ്ക്ലിനിൽ നിന്ന് നാല് ബന്ധങ്ങൾ അകന്ന ആദ്യത്തെ കസിൻ ആയിരുന്നു അവൾ. [4] ലുക്രേഷ്യ കോഫിൻ മോട്ട്, മരിയ മിച്ചൽ.[3] എന്നിവരും അകന്ന ബന്ധുക്കളാണ്. അവളുടെ പിതാവിന്റെ സഹോദരി ഫെബ് ഫോൾഗർ കോൾമാനും പ്രശസ്ത്രായവരുടെ കൂട്ടത്തിൽ പെടുന്നു. ലിഡിയ അവളുടെ പിതൃമുത്തശ്ശി എലിസബത്ത് വഴി സ്റ്റാർബക്ക് ഫോൾജർ (ഏപ്രിൽ 13, 1738 - 1821) വഴി നാന്ടുക്കറ്റിലെ സ്റ്റാർബക്ക് തിമിംഗല വേട്ട കുടുംബത്തിലെ അംഗമായിരുന്നു. അവളുടെ അമ്മ പ്രത്യേകിച്ച് നാന്ടുക്കറ്റിലെ മാസി കുടുംബത്തിലെ അംഗമായിരുന്നു, അവരുടെ പിൻഗാമികൾ പിന്നീട് മാസിയുടെ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകൾ സ്ഥാപിച്ചു.
1844 സെപ്തംബർ 19-ന് ഫ്രനോളജിസ്റ്റായ ലോറെൻസോ നൈൽസ് ഫൗളറെ ലിഡിയ വിവാഹം കഴിച്ചു. ലിഡിയ ഫോൾഗർ ഫൗളർ ഭർത്താവ്ന്റെ പേരുകൾ ചേർത്ത് സ്വയം "മിസ്സിസ് എൽ.എ. ഫൗളർ" എന്ന വിളിപ്പേരും നൽകി. [5] അവളുടെ പിതൃസഹോദരന്റെ വീട്ടിൽ വച്ചാണ് അവൾ ലോറെൻസോയെ കണ്ടുമുട്ടിയത്. ആ അമ്മാവൻ, വാൾട്ടർ ഫോൾഗർ, ജൂനിയർ, "നാൻടുക്കറ്റിലെ വിചിത്രവും പ്രശസ്തവുമായ ജ്യോതിശാസ്ത്രജ്ഞൻ-നാവിഗേറ്റർ ആയിരുന്നു". [6] ലോറെൻസോയും അദ്ദേഹത്തിന്റെ സഹോദരൻ ഓർസൺ സ്ക്വയർ ഫൗളറും അറിയപ്പെടുന്ന ഫ്രെനോളജിസ്റ്റുകളായിരുന്നു; " പ്രൊഫ . ചാൾസ് ഡിക്കൻസ്, എഡ്ഗർ അലൻ പോ, വില്യം കുള്ളൻ ബ്രയന്റ്, ബാരൺ റോത്ത്‌സ്‌ചൈൽഡ്, ലി ഹംഗ് ചാങ്, സർ ഹെൻറി ഇർവിംഗ് എന്നിവരിൽ പ്രമുഖരായ നിരവധി പേരുടെ തലകൾ ലോറെൻസോ പരിശോധിച്ചിട്ടുണ്ട്." എന്ന് [7] അദ്ദേഹത്തിന്റെ ചരമക്കുറിപ്പിൽ ന്യൂയോർക്ക് ടൈംസ് രേഖപ്പെടുത്തി.
റഫറൻസുകൾ
തിരുത്തുക- ↑ Fowler, Lydia F. (Lydia Folger), 1823-1879
- ↑ Fowler, Lydia F. (Lydia Folger), 1823-1879
- ↑ 3.0 3.1 Alice Dixon, "A Lesser-Known Daughter of Nantucket: Lydia", Historic Nantucket, Winter 1993/1994 (Vol. 41, No. 4; incorrectly labeled Vol. 43, No. 4), p. 60-62.
- ↑ "Wheaton graduate becomes doctor", Wheaton College (last visited August 23, 2012).
- ↑ Skinner, Carolyn (2014). Women Physicians and Professional Ethos in Nineteenth-Century America. Southern Illinois University Press. p. 80.
- ↑ Marion Sauerbier, "Lydia Folger Fowler", Crooked Lake Review, October 7, 1988.
- ↑ "Noted Phrenologist Dead: Lorenzo N. Fowler Succumbs to a Paralyzing Stroke" (obituary), New York Times, September 4, 1896.