ലിഡിയ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (നവംബർ 2014) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലിഡിയ പ്രധാനമായും പ്രാചീന അയോണിയയുടെ കിഴക്ക് ആധുനിക പടിഞ്ഞാറൻ തുർക്കിയുടെ കിഴക്കൻ പ്രവിശ്യകളായ ഉസ്സാക്ക്, മാനിസ, ഉൾനാട് ഇസ്മിർ എന്നിവയിൽ സ്ഥിതിചെയ്തിരുന്ന പടിഞ്ഞാറൻ ഏഷ്യാമൈനറിലെ ഒരു ഇരുമ്പുയുഗ രാജ്യമായിരുന്നു. ഇവിടുത്തെ ജനത ലിഡിയൻ എന്നറിയപ്പെട്ടിരുന്ന ഒരു അനറ്റോളിയൻ ഭാഷ സംസാരിച്ചു. ഈ രാജ്യത്തിന്റെ തലസ്ഥാനം സർദിസ് ആയിരുന്നു.[1]
Lydia (Λυδία) | |
---|---|
Ancient region of Anatolia | |
Location | Western Anatolia, Salihli, Manisa, Turkey |
State existed | 1200–546 BC |
Language | Lydian |
Historical capitals | Sardis |
Notable rulers | Gyges, Croesus |
Persian satrapy | Lydia |
Roman province | Asia, Lydia |
ലിഡിയ സാമ്രാജ്യം ബി.സി. 1200 മുതൽ ബി.സി. 546 വരെയുള്ള കാലഘട്ടത്തിലാണു നിലനിന്നിരുന്നത്. സാമ്രാജ്യം ഏറ്റവും വിപുലമായിരുന്ന ബിസി ഏഴാം നൂറ്റാണ്ടിൽ ഇതിൽ പടിഞ്ഞാറൻ അനറ്റോളിയ മുഴുവനും ഉൾപ്പെട്ടിരുന്നു. ബി.സി 546-ൽ ഇത് ലിഡിയയുടെ സത്രാപി അല്ലെങ്കിൽ പ്രാചീന പേർഷ്യൻ ഭാഷയിൽ സ്പാർഡാ എന്ന പേരിൽ അക്കീമെനിഡ് പേർഷ്യൻ സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായി മാറിയിരുന്നു. ബി.സി. 133-ൽ ഇത് ഏഷ്യയിലെ റോമൻ പ്രവിശ്യയുടെ ഭാഗമായി.
അറിയപ്പെട്ടിടത്തോളം ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക നാണയം ബി.സി ഏഴാം നൂറ്റാണ്ടിൽ ലിഡിയയിൽ കണ്ടുപിടിച്ചതായി പറയപ്പെടുന്നു.[2] ഏറ്റവും പഴയ മറ്റ് നാണയങ്ങൾ, പേർഷ്യയുടെ ഡാറിക്,ഏഷ്യാമൈനറിലെ ഹെക്തായി, ഏതൻസിലെ ഓൾ എന്നിവയാണു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകBBC - A History of the World - Object : Gold coin of Croesus
- ↑ Rhodes, P.J. A History of the Classical Greek World 478-323 BC. 2nd edition. Chichester: Wiley-Blackwell, 2010, p. 6.
- ↑ "Lydia" in Oxford Dictionary of English. Oxford University Press, 2010. Oxford Reference Online. 14 October 2011.
ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found