പ്രശസ്‌തനായ ഓസ്‌ട്രേലിയൻ പർവതാരോഹകനായിരുന്നു ലിങ്കൻ ഹാൾ (19 ഡിസംബർ 1995-22 മാർച്ച് 2012)

ജീവിതരേഖ

തിരുത്തുക

2006ൽ എവറസ്റ്റ് പര്യടനത്തിനിടെയാണ് ലിങ്കൻ മരണം മുന്നിൽ കണ്ടത്. എവറസ്റ്റ് കീഴടക്കിയശേഷം തിരിച്ചിറങ്ങുന്നതിനിടെ ലിങ്കൻ അവശനായി വീണു. ഉയരം കൂടിയ പ്രദേശങ്ങളിൽ രക്തത്തിലും കലകളിലും പ്രാണവായു ഇല്ലാതാവുന്ന പ്രതിഭാസത്തിന് ഇരയായി വീണ ലിങ്കനെ രക്ഷിക്കാനുള്ള ശ്രമം വിഫലമായപ്പോൾ കൂടെയുണ്ടായിരുന്ന സഹായികൾക്ക് അദ്ദേഹത്തെ മഞ്ഞിൽ ഉപേക്ഷിക്കേണ്ടി വന്നു. ലിങ്കൻ മരിച്ചതായി പർവതാരോഹക സംഘത്തലവൻ പ്രഖ്യാപിച്ചു. എന്നാൽ, അടുത്ത ദിവസം മറ്റൊരു പർവതാരോഹക സംഘം ലിങ്കനെ ജീവനോടെ കണ്ടെത്തി. അർധനഗ്നനായി തൊപ്പിയോ കൈയുറകളോ ഇല്ലാതെ 8600 മീറ്റർ ഉയരത്തിലെ കൊടും തണുപ്പിലിരിക്കുന്ന ലിങ്കനെയാണ് സംഘം കണ്ടെത്തിയത്. മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളെക്കുറിച്ച് "ഡെഡ് ലക്കി" എന്ന പുസ്തകത്തിൽ ലിങ്കൻ വിവരിച്ചിട്ടുണ്ട്. 1984ൽ എവറസ്റ്റ് കീഴടക്കാനെത്തിയ ആദ്യ ഓസ്ട്രേലിയൻ സംഘത്തിൽ ലിങ്കൻ അംഗമായിരുന്നു. ഓസ്ട്രേലിയൻ ഹിമാലയൻ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറായിരുന്നു.[1]

ഭാര്യ: ബാർബറ, മക്കൾ: ദിലാൻ , ദോർജേ

  • ഡെഡ് ലക്കി
  • ഫസ്റ്റ് ആക്സന്റ്
  • ലൈഫ് ഓഫ് ആൻ എക്സ്പ്ലോറർ

പുരസ്കാരങ്ങൾ

തിരുത്തുക

മെഡൽ ഓഫ് ദ ഓർഡർ ഓഫ് ആസ്ട്രേലിയ

  1. http://www.deshabhimani.com/newscontent.php?id=132950

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലിങ്കൻ_ഹാൾ&oldid=3643772" എന്ന താളിൽനിന്ന് ശേഖരിച്ചത്