ലിങ്കൺ ഹൗസ്, മുംബൈ
മുംബൈയിലെ ബ്രീച്ച് കാൻഡി എന്ന സ്ഥലത്തുള്ള ഒരു ഗ്രേഡ് 3 പൈതൃക ഘടനയാണ് ലിങ്കൺ ഹൗസ്. മുൻപ് വാങ്കനേർ ഹൗസ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. രണ്ട് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവിന്റെ ബിൽറ്റ്-അപ്പ് വിസ്തീർണ്ണം ഏകദേശം 50,000 ചതുരശ്ര അടിയാണ്.
ചരിത്രം
തിരുത്തുകവാങ്കനേർ മഹാരാജാവ് എച്ച് എച്ച്. സർ അമർസിംഹ്ജി ബാണേർസിംഹ്ജി, അദ്ദേഹത്തിന്റെ മകൻ പ്രതാപ്സിംഹ്ജി ഝാല എന്നിവർക്കായി 1933-ൽ നിർമ്മിച്ച ആഡംബര വസതിയായിരുന്നു ഇത്. ബ്രിട്ടീഷ് വാസ്തുശില്പിയായ ക്ലോഡ് ബാറ്റ്ലിയാണ് ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്[1]. പിന്നീട് 1957-ൽ ഇത് യുഎസ് ഗവൺമെന്റിന് വിൽക്കപ്പെടുകയും മുംബൈയിലെ അമേരിക്കയുടെ കോൺസുലേറ്റ് ജനറലായി വർത്തിക്കുകയും ചെയ്തു. 2012-ൽ ടാറ്റാ ഹൗസിംഗ് ഡെവലപ്പ്മെന്റ് കമ്പനി ഇത് വാങ്ങുവാനായി മുന്നിട്ടിറങ്ങിയിരുന്നു[2]. 2015 സെപ്തംബറിൽ പൂനാവാല ഗ്രൂപ്പിന്റെ ചെയർമാൻ സൈറസ് പൂനാവാലയ്ക്ക് 750 കോടി ഇന്ത്യൻ രൂപയ്ക്ക് (ഏകദേശം 113 മില്ല്യൻ യു.എസ്. ഡോളർ) വിറ്റു. യു.എസ്. ഗവണ്മെന്റ് ഇതിനു നിശ്ചയിച്ച വില 850 കോടിയായിരുന്നു[3]. മതിപ്പു വിലയിലും കുറവായിരുന്നുവെങ്കിലും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യ വസതി ഇടപാടായി ഈ കൈമാറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടു[4]. തുടർന്ന് യു.എസ്. കോൺസുലേറ്റ് ബാന്ദ്ര കുർള കോംപ്ലെക്സിലേക്ക് മാറി. സൈറസ് പൂനാവാല ലിങ്കൺ ഹൗസ് തന്റെ കുടുംബവസതിയാക്കി മാറ്റി[5]
അവലംബം
തിരുത്തുക- ↑ Babar, Kailash (14 September 2015). "At Rs 750 crore, Lincoln House sold below reserve price". The Economic Times. Retrieved 15 September 2015.
- ↑ https://timesofindia.indiatimes.com/city/mumbai/Lincoln-House-had-few-takers/articleshow/48950083.cms
- ↑ https://www.firstpost.com/business/as-cyrus-poonawalla-buys-lincoln-house-a-look-at-all-big-bungalow-deals-in-mumbai-2432552.html
- ↑ Crabtree, James (14 September 2015). "Mumbai's former US consulate sets Indian record for property deal". Financial Times. Retrieved 15 September 2015.
- ↑ https://indianexpress.com/photo-news/india/mumbais-lincoln-house-the-costliest-residence-in-india/4/.