ലിങ്കൺ കടൽ
ലിങ്കൺ കടൽ (ഫ്രഞ്ച്: Mer de Lincoln; ഡാനിഷ്: Lincolnhavet) പടിഞ്ഞാറ് കാനഡയിലെ കേപ് കൊളംബിയ മുതൽ കിഴക്ക് ഗ്രീൻലാൻഡിലെ കേപ് മോറിസ് ജെസപ്പ് വരെ വ്യാപിച്ചുകിടക്കുന്ന ആർട്ടിക് സമുദ്രത്തിലെ ഒരു ജലഭാഗമാണ്. ആ രണ്ട് മുനമ്പുകൾക്കിടയിലുള്ള വലിയ വൃത്തരേഖയായി വടക്കൻ പരിധി നിർവചിച്ചിരിക്കുന്നു. ഇത് വർഷം മുഴുവനും മഞ്ഞുകട്ടകളാൽ മൂടപ്പെട്ടിരിക്കുന്നതും 15 മീറ്റർ (49 അടി) വരെ കട്ടിയുള്ളതുമായ ഇത്, ആർട്ടിക് സമുദ്രത്തിലെ ഏറ്റവും കട്ടിയുള്ള കടൽപ്പരപ്പിലെ മഞ്ഞാണ്. ഈ ഭാഗത്തെ ജലത്തിന്റെ ആഴം 100 മീറ്റർ (330 അടി) മുതൽ 300 മീറ്റർ (980 അടി) വരെയാണ്. ലിങ്കൺ കടലിൽ നിന്നുള്ള ജലവും മഞ്ഞും മിക്കപ്പോഴും നരേസ് കടലിടുക്കിന്റെ വടക്കേയറ്റത്തുള്ള റോബ്സൺ ചാനലിലേക്ക് പതിക്കുന്നു.
ലിങ്കൺ കടൽ | |
---|---|
Coordinates | 83°N 58°W / 83°N 58°W |
Type | Sea |
Basin countries | Canada and Greenland |
Surface area | 64,000 കി.m2 (6.9×1011 sq ft) |
Average depth | 257 മീ (843 അടി) |
Water volume | 16,000 കി.m3 (1.3×1010 acre⋅ft) |
Frozen | Practically all year round |
References | [1] |
അഡോൾഫസ് ഡബ്ല്യു. ഗ്രീലിയുടെ 1881-1884 ലെ ലേഡി ഫ്രാങ്ക്ലിൻ ബേയിലേക്കുള്ള ആർട്ടിക് പര്യവേഷണ കാലത്ത് അന്നത്തെ യു.എസ്. യുദ്ധകാര്യ സെക്രട്ടറിയായിരുന്ന റോബർട്ട് ടോഡ് ലിങ്കണിന്റെ പേർ കടലിന് ലഭിച്ചു.[2] കാനഡയുടെ വടക്കേയറ്റത്തുള്ള സ്റ്റേഷനായ അലേർട്ട്, ലിങ്കൺ കടലിന്റെ തീരത്തുള്ള ഏക ജനവാസ കേന്ദ്രമാണ്. ലിങ്കൺ കടലിന്റെ കിഴക്കുള്ള (കേപ് മോറിസ് ജെസപ്പിന്റെ കിഴക്ക്) ജലാശയം വാൻഡൽ കടലാണ്.
അവലംബം
തിരുത്തുക- ↑ R. Stein, Arctic Ocean Sediments: Processes, Proxies, and Paleoenvironment, p. 37
- ↑ "Lincoln Sea, a sea in the Arctic Ocean". deepseawaters.com, Phoenix, Arizona. 2012. Retrieved 17 July 2012.