ലിങ്ക്സിസ് WRT54G ശ്രേണി
ലിങ്ക്സിസ് WRT54G ലിങ്ക്സിസ് നിർമ്മിക്കുന്ന വൈ-ഫൈ സംവിധാനമുള്ള റെസിഡൻഷ്യൽ ഗേറ്റ്വേ ആണ്. 802.3 ഇഥർനെറ്റ്, 802.11b/g വയർലെസ്സ് എന്നീ ഡാറ്റാ ലിങ്കുകളിലൂടെ ഇൻറർനെറ്റ് കണക്ഷൻ പങ്കു വെയ്ക്കാനും ഇതിലൂടെ സാധിക്കും.
ഗ്നു ജിപിൽ ലൈസൻസുള്ള ഫേംവെയർ ഉള്ള ആദ്യ ഉപഭോക്തൃ ശൃംഖല ഉപകരണമാണ് ലിങ്ക്സിസ് WRT54G. തന്മൂലം ഉപഭോക്താക്കൾക്ക് ഫേംവെയറിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്.
WRT54G
തിരുത്തുക2002, ഡിസംബറിലാണ് ഇത് പുറത്ത് വന്നത്. 4+1 പോർട്ട് നെറ്റ്വർക്ക് സ്വിച്ച് (ഒരു പോർട്ട് ഇൻറർനെറ്റിന്, മറ്റുള്ളവ ലാനിന്) ആയിരുന്നു ഇത്.