ലിംഗഭേദം (ജെന്റർ)

(ലിംഗഭേദം (സാമൂഹികം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രത്യേക ലിംഗവുമായി ബന്ധപ്പെട്ട ഒരു കൂട്ടം സ്വഭാവ സവിശേഷതകളെയാണ് ലിംഗഭേദം അഥവാ ജെൻഡർ എന്നുപറയുന്നത്. സ്ത്രൈണതയെന്നും പൗരുഷമെന്നും ട്രാൻസ്ജെൻഡർ എന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ഈ സ്വഭാവ സവിശേഷതകൾ ജൈവികവും കൂടി ആണ് (ഉദാ: പെണ്ണ്, ഇന്റർസെക്സ് എന്നിവ). ഇത് ലൈംഗികത സംബന്ധിച്ച സാമൂഹികഘടനാപരമോ ലിംഗഭേദം‌ വ്യക്തിത്വമോ ആകാം.[1][2][3] ജെൻഡറിനെ സിസ്ജെജെൻഡർ, ട്രാൻസ്ജെജെൻഡർ, മിശ്രലിംഗം (ഇന്റർസെക്സ്) എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. സിസ്ജെൻഡറിനെ ആണും പെണ്ണും എന്നിങ്ങനെ വീണ്ടും രണ്ടായി തിരിച്ചിരിക്കുന്നു, ട്രാൻസ്ജെൻഡറുകളിൽ ആകട്ടെ ട്രാൻസ്പുപുരുഷൻ, ട്രാൻസ് സ്‌ത്രീ എന്ന രണ്ട്‌ ഉപവിഭാഗങ്ങൾ ആണുള്ളത്. . ഇവിടെ സാമൂഹിക ഘടകങ്ങൾ മാത്രമല്ല മത്തിഷ്ക്കത്തിന്റെ പ്രത്യേകതയും ജനതികമായ സവിശേഷതയുമെല്ലാം സ്വാധീനം ചെലുത്താറുണ്ട്.

ജെന്റർ ചിഹ്നങ്ങൾ. ചുവപ്പ്(ഇടത്) സ്ത്രൈണ വീനസ് ചിഹ്നം, നീല(വലത്) പുരുഷ മാർസ് ചിഹ്നം.

സമൂഹം ഓരോ ജെൻഡറുകൾക്കും കല്പ്പിച്ചു കൊടുത്ത ധർമങ്ങളെയും കടമകളും വിലക്കുകളും (Gender roles and norms) തന്നെയാണ് പൊതുവേ അസമത്വത്തിന്റെ അടിസ്ഥാനം. പലതും ഗോത്രകാലഘട്ടം മുതൽക്കേ ഉണ്ടായതാവാം. ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങൾ (LGBTIAQ+) പലപ്പോഴും മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തപ്പെടുന്നു. ചില സംസ്കാരങ്ങളിൽ, ഇന്ത്യയിലും പാകിസ്താനിലും ഹിജഡ (ചക്ക), ശിവശക്തി (അർദ്ധനാരീശ്വരൻ) പോലെ സവിശേഷമായ ലിംഗഭേദ ധർമ്മങ്ങൾ കണ്ടുവരുന്നു. എല്ലാ ലിംഗവിഭാഗത്തിൽ പെട്ടവർക്കും തുല്യനീതി എന്നതാണ് സർക്കാരിന്റെയും ഐക്യരാഷ്ട്ര സംഘടന, ലോകാരോഗ്യ സംഘടന എന്നിവയുടെയും പൊതുവായ നയം. ലിംഗനീതി, ലിംഗസമത്വം (Gender Equality/ Equity) തുടങ്ങിയവ ജൻഡറുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന പദങ്ങളാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം, പ്രത്യുത്പാദനം, ലൈംഗികത തുടങ്ങി സാമൂഹിക വ്യവസ്ഥയിൽ വരെ ജൻഡറിന് പങ്കുള്ളതായി വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജൻഡറിന്റെ അടിസ്ഥാനത്തിൽ വിവേചനങ്ങളും അതിക്രമങ്ങളും പലരും നേരിടാറുണ്ട്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ, അതിക്രമങ്ങൾ, ബലാത്സംഗം തുടങ്ങിയവ ഇതിന്‌ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് സാമൂഹികമായ ആരോഗ്യത്തിന്റെയും വികസനത്തിന്റെയും ഒരു സൂചിക കൂടിയാണ്. പല രാജ്യങ്ങളിലും ജൻഡർ ചെറിയ ക്ലാസുകൾ മുതലേ ഒരു പഠനവിഷയമാണ്.

  1. Udry, J. Richard (November 1994). "The Nature of Gender" (PDF). Demography. 31 (4): 561–573. doi:10.2307/2061790. JSTOR 2061790. PMID 7890091.
  2. Haig, David (April 2004). "The Inexorable Rise of Gender and the Decline of Sex: Social Change in Academic Titles, 1945–2001" (PDF). Archives of Sexual Behavior. 33 (2): 87–96. doi:10.1023/B:ASEB.0000014323.56281.0d. PMID 15146141. Archived from the original (PDF) on 15 June 2012.
  3. "What do we mean by "sex" and "gender"?". World Health Organization. Archived from the original on 30 January 2017. Retrieved 26 November 2015.
"https://ml.wikipedia.org/w/index.php?title=ലിംഗഭേദം_(ജെന്റർ)&oldid=3986620" എന്ന താളിൽനിന്ന് ശേഖരിച്ചത്