ലാൽഭായ് ദൽപത്ഭായ് മ്യൂസിയം
ഇന്ത്യയിലെ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഇന്ത്യൻ ശിൽപങ്ങൾ, വെങ്കലങ്ങൾ, കൈയെഴുത്തുപ്രതികൾ, പെയിന്റിംഗുകൾ, ഡ്രോയിംഗുകൾ, മിനിയേച്ചർ പെയിന്റിംഗുകൾ, മരപ്പണികൾ, കൊന്തകൾ, പുരാതനവും സമകാലികവുമായ നാണയങ്ങൾ എന്നിവയുടെ ഒരു മ്യൂസിയമാണ് ലാൽഭായ് ദൽപത്ഭായ് മ്യൂസിയം. ചുരുക്കത്തിൽ എൽ.ഡി. മ്യൂസിയം എന്നും അറിയപ്പെടുന്നു.
സ്ഥാപിതം | 1984 |
---|---|
സ്ഥാനം | Opposite Gujarat University, Navarangpura, Ahmedabad, India 380009 |
നിർദ്ദേശാങ്കം | 23°01′59″N 72°33′00″E / 23.033166°N 72.549895°E |
Type | Museum |
Director | Sujata Parsai |
Curator | Sunanda V. Sudhakar, Priyanka Kundu |
വെബ്‌വിലാസം | www |
ചരിത്രം
തിരുത്തുക1956-ൽ സ്ഥാപിതമായത് മുതൽ, എൽ.ഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡോളജി വിവിധ തരത്തിലുള്ള അപൂർവ കൈയെഴുത്തുപ്രതികളും പുരാവസ്തുക്കളും ശേഖരിച്ച് സംരക്ഷിക്കുന്നു. അവയിൽ ചിലത് എൽ.ഡി.മ്യൂസിയത്തിന് കൈമാറുന്നു. മ്യൂസിയം സ്ഥാപിക്കുന്നതിന് കാരണമായത് വിദ്വാനായ സന്യാസ പണ്ഡിതൻ മുനി പുണ്യവിജയജി, അഹമ്മദാബാദിലെ പ്രശസ്ത വ്യവസായി ഷേത്ത് കസ്തൂർഭായ് ലാൽഭായ് തുടങ്ങി രണ്ട് ശ്രദ്ധേയരായ വ്യക്തികളുടെ ഉൾക്കാഴ്‌ചയുടെയും പ്രവർത്തനത്തിന്റെയും ഫലമാണ്. കാലക്രമേണ ശേഖരം വളർന്നപ്പോൾ, ബോർഡ് ഓഫ് ട്രസ്റ്റീസിന് (ലാൽഭായ് ദൽപത്ഭായ് ഭാരതീയ സംസ്‌കൃതി വിദ്യാമന്ദിറിന്റെ) ശേഖരം പ്രദർശിപ്പിക്കുന്നതിന് ഒരു പ്രത്യേക മ്യൂസിയം കെട്ടിടത്തിന്റെ ആവശ്യകത ശക്തമായി തോന്നി. തൽഫലമായി, ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലുള്ള കെട്ടിടത്തോട് ചേർന്ന് ഒരു പുതിയ മ്യൂസിയം കെട്ടിടം നിർമ്മിച്ചു. ഇത് അന്താരാഷ്ട്ര പ്രശസ്ത ആർക്കിടെക്റ്റ് ബാൽകൃഷ്ണ ദോഷി രൂപകല്പന ചെയ്തു. പുതിയ മ്യൂസിയം കെട്ടിടത്തിലെ ശേഖരം 1984-ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. 1985-ൽ ബ്രജ് കുമാർ നെഹ്‌റു (ഗുജറാത്ത് ഗവർണർ) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പുറംകണ്ണികൾ
തിരുത്തുക- LD Museum Blog Archived 2016-10-09 at the Wayback Machine.